Categories: latest news

ബാഡ് ബോയ്‌സ് സിനിമയ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂ ചെയ്ത വ്‌ളോഗറെ ഭീഷണിപ്പെടുത്തി നിര്‍മ്മാതാവ്

ഒമര്‍ ലുലു സംവിധാനം ചെയ്ത ബാഡ് ബോയ്‌സ് സിനിമയ്‌ക്കെതിരെ മോശം റിവ്യൂ ചെയ്ത വ്‌ളോഗറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി ചിത്രത്തിന്റെ നിര്‍മ്മാതാവ്. അബാം മൂവീസാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. ഇതിന്റെ ഉടമസ്ഥനായ എബ്രഹാം മാത്യുവാണ് വ്‌ളോഗറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

‘എന്റെ പേര് എബ്രഹാം മാത്യു എന്നാണ്. അബാം മൂവീസ് എന്ന പ്രൊഡക്ഷനില്‍ നിന്നാണ്. താന്‍ ഇപ്പോള്‍ ഒരു വീഡിയോ ഇട്ടില്ലേ. ഒരു മണിക്കൂറിനകം ആ വീഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നിന്റെ വീട്ടില്‍ ഞാന്‍ ആളുമായി എത്തും. നിന്നെ പൊലീസിനെക്കൊണ്ട് പിടിപ്പിക്കും. നിന്നെ തൂക്കിയെടുത്തോണ്ട് പോരും. നിനക്ക് അറിയില്ല ഞാന്‍ ആരാണെന്ന്. ഇട്ട വീഡിയോ ഒരു മണിക്കൂറിനകം ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നാളെ രാവിലെ നീ വിവരമറിയും. ഇത് നിനക്ക് തരുന്ന താക്കീതാണ്.” എന്നാണ് എബ്രഹാം മാത്യു യൂട്യൂബറോട് പറയുന്നത്.

പണം വാങ്ങിയാണ് വ്‌ളോഗര്‍ റിവ്യൂ ചെയ്തത് എന്നും നിര്‍മ്മാതാവ് ആരോപിക്കുന്നത്. എന്നാല്‍ താന്‍ ആരില്‍നിന്നും പണം വാങ്ങിയിട്ടില്ല എന്നാണ് വ്‌ളോഗര്‍ വ്യക്തമാക്കുന്നത്. അബ്രഹാമിന്റെ ഏതാണ്ട് 8 മിനിറ്റോളം നീണ്ട ഫോണ്‍കോളിന്റെ റെക്കോര്‍ഡ് വ്‌ളോഗര്‍ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ താന്‍ വീഡിയോ ഡിലീറ്റ് ചെയ്യാന്‍ പോകുന്നതായും യുവാവ് പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago