Categories: latest news

സൂര്യ ചിത്രം കങ്കുവ റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യയുടെ കങ്കുവയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബര്‍ 14ന് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസിനെത്തും. നിര്‍മ്മാതാക്കളായ സ്റ്റുഡിയോ ഗ്രീന്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.’അഭിമാനത്തിന്റെയും മഹത്വത്തിന്റെയും യുദ്ധം, ലോകം സാക്ഷിയാകാന്‍.. നവംബര്‍ 14 മുതല്‍ കങ്കുവ സ്‌ക്രീനുകളില്‍’ ഇപ്രകാരമാണ് റിലീസ് അപ്‌ഡേറ്റ് പങ്കുവച്ച് നിര്‍മ്മാതാക്കള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

38 ഭാഷകളിലായിരിക്കും സിനിമയുടെ റിലീസ്. 350 കോടി മുടക്കിയെടുത്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ്. ശ്രീ ഗോകുലം മൂവീസണ് സിനിമ കേരളത്തിലെത്തിക്കുന്നത്.

രണ്ട് ഭാഗങ്ങളായാണ് കങ്കുവ ഒരുക്കുന്നത്. ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലനായ ചിത്രത്തിലെ നായിക ദിശാ പട്ടാണിയാണ്. 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കഥകള്‍ പറയുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവര്‍ ചേര്‍ന്നാണ്. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹാരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്‌സ്‌ലി, കോവൈ സരള എന്നിവരാണ് ചത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നത്; കങ്കണ

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…

9 hours ago

ആലിയക്കൊപ്പം അവസരം ലഭിച്ചാല്‍ അഭിനയിക്കും; ഫഹദ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

9 hours ago

കുഞ്ഞുമായി തിയേറ്ററില്‍; ദിയയ്ക്ക് ഉപദേശം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

9 hours ago

വണ്ണം കുറയ്ക്കാന്‍ സര്‍ജറി ചെയ്യാന്‍ നോക്കി; മഞ്ജിമ

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…

9 hours ago

നാടന്‍ ലുക്കുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago