Categories: latest news

പലരും ഒഴിവാക്കിയ വേഷമാണ് തനിക്ക് ലഭിച്ചത്; ട്രാഫിക്കിലെ കഥാപാത്രത്തെക്കുറിച്ച് റഹ്മാന്‍

രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് തുറന്നു പറഞ്ഞു നടന്‍ റഹ്മാന്‍. 2012 ല്‍ റിലീസായ ചിത്രത്തില്‍ സിദ്ധാര്‍ത്ഥ ശങ്കര്‍ എന്ന സൂപ്പര്‍സ്റ്റാറിന്റെ വേഷമായിരുന്നു റഹ്മാന്‍ കൈകാര്യം. എന്നാല്‍ പലരും ഒഴിവാക്കി ഏറ്റവും ഒടുവിലാണ് ആ വേഷം തനിക്ക് ലഭിച്ചത് എന്നാണ് റഹ്മാന്‍ പറയുന്നത്.

തനിക്ക് മുമ്പ് പല നടന്മാരും ആ കഥ കേള്‍ക്കുകയും വേണ്ടെന്ന് വയ്ക്കുകയും ചെയ്തതായി സംവിധായകന്‍ തന്നോട് പറഞ്ഞിരുന്നു എന്നാണ് റഹ്മാന്‍ പറയുന്നത്. എന്നാല്‍ സംവിധായകന്‍ കഥ പറഞ്ഞപ്പോള്‍ തന്നെ ആ സിനിമയുടെ ബാക്ക്‌ബോണ്‍ ഈ കഥാപാത്രമാണെന്ന് തനിക്ക് മനസ്സിലായിരുന്നു. അതുകൊണ്ടാണ് േ്രഗഷെയ്ഡ് ഉള്ള ഒരു കഥാപാത്രം ആയിട്ട് കൂടി അത് ചെയ്യാന്‍ താന്‍ തയ്യാറായത് എന്നും റഹ്മാന്‍ പറയുന്നു.

ആ കഥാപാത്രത്തിനുള്ള ഗ്രേഷെയ്ഡ് കാരണമാണ് പലരും അത് ചെയ്യാന്‍ തയ്യാറാകാതിരുന്നത്. അത് തനിക്ക് മനസ്സിലാവുകയും ചെയ്തു. എന്നാല്‍ ഗ്രേ ഷെയ്ഡുള്ള കഥാപാത്രം ഇഷ്ടമുള്ളതുകൊണ്ടാണ് ആ സിനിമ ചെയ്തതെന്നും റഹ്മാന്‍ വ്യക്തമാക്കി.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

4 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

5 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

5 days ago