Categories: latest news

ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഇവര്‍ മൂന്നുപേരും ഒരുമിച്ച് നില്‍ക്കുന്ന ഒരു പോസ്റ്റര്‍ തന്നെയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കമിങ് സൂണ്‍ എന്ന അറിയിപ്പും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഭീഷ്മ പര്‍വ്വത്തിനു ശേഷം അമല്‍ നീരദ് ഒരുക്കുന്ന ചിത്രമായതിനാല്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്.

ഏറെ നാളുകള്‍ക്കുശേഷമാണ് ഒരു സിനിമയില്‍ ജ്യോതിമയി അഭിനയിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്ക് ഉണ്ട്. കൂടാതെ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ഒരു നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, സ്രിന്റ എന്നിവരും ബോഗയ്ന്‍വില്ലയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു. അമല്‍ നീരദിനൊപ്പം ലാല്‍ ജോസ് കൂടി ചേര്‍ന്നാണ് രചന. സുഷിന്‍ ശ്യാം ആണ് സംഗീതം. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

39 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago