Categories: latest news

എന്നെ ചിലര്‍ക്കു മുന്നില്‍ കാഴ്ചവയ്ക്കാന്‍ ശ്രമിച്ചു, പെണ്‍കുട്ടികളെ ദുബായിലേക്ക് കൊണ്ടുപോയി; മുകേഷിനെതിരെ പരാതി നല്‍കിയ നടിക്കെതിരെ ഗുരുതര ആരോപണം

നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതിയുമായി യുവതി. നടിയുടെ അടുത്ത ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നില്‍ കാഴ്ചവച്ചു എന്നാണ് നടിക്കെതിരായ ആരോപണം. കുറെ പെണ്‍കുട്ടികളെ നടി ലൈംഗിക അടിമകളാക്കി. നടി സെക്സ് മാഫിയയുടെ ഭാഗമാണെന്നും യുവതി പറഞ്ഞു. ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്.

പലര്‍ക്കുമെതിരെ നടി ആരോപണം ഉന്നയിക്കുന്നത് കണ്ടപ്പോള്‍ അവരുടെ യഥാര്‍ഥ സ്വഭാവം എന്താണെന്ന് പുറംലോകത്തെ അറിയിക്കണമെന്ന് തോന്നി. അതുകൊണ്ടാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലെന്ന് യുവതി പറഞ്ഞു. ‘ 2014 ല്‍ സംഭവം നടക്കുന്ന സമയത്ത് എനിക്ക് 16 വയസ്സായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷന്‍ സമയമാണ്. സിനിമ ഓഡിഷനെന്ന് പറഞ്ഞാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഓഡിഷന്‍ ഉണ്ടെന്ന് പറഞ്ഞ് ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ അഞ്ചാറ് പുരുഷന്മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ എന്നെ തൊടുകയൊക്കെ ചെയ്തു. കുറേ ബഹളം വെച്ചാണ് അവസാനം അവിടെനിന്ന് രക്ഷപ്പെട്ടത്,’ യുവതി പറഞ്ഞു.

ചെറിയ അഡ്ജസ്റ്റ്മെന്റൊക്കെ ചെയ്താല്‍ മതി. അവര്‍ എന്നെ നന്നായി നോക്കും എന്നൊക്കെ നടി പറഞ്ഞു. ഒരു ലൈംഗിക തൊഴിലാളി ആക്കുന്ന രീതിയിലാണ് സംസാരിച്ചത്. എന്റെ പ്രായത്തിലുള്ള കുട്ടികളെ ദുബായിലേക്ക് അടക്കം കൊണ്ടുപോയിട്ടുണ്ടെന്ന് നടി തന്നോടു പറഞ്ഞതായി യുവതി വെളിപ്പെടുത്തി.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago