‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്’ എന്ന കൂട്ടായ്മയില്‍ താന്‍ ഭാഗമല്ലെന്നും തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്നും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയില്‍ ഞാന്‍ നിലവില്‍ ഭാഗമല്ല . ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരില്‍ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല’ എന്നായിരുന്നു ലിജോയുടെ പ്രതികരണം.
പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനില്‍ ഇല്ലെന്ന് ബിനീഷ് ചന്ദ്രയും അറിയിച്ചു. ലിജോ ജോസ് പല്ലിശ്ശേരിക്ക് പിന്നാലെയാണ് ബിനീഷ് ചന്ദ്രയുടെയും പ്രതികരണം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ ഇക്കാര്യം അറിയിച്ചെന്നും ബിനീഷ് ചന്ദ്ര അറിയിച്ചു. അഞ്ജലി മേനോന്‍, ആഷിക് അബു, ലിജോ ജോസ് പെല്ലിശേരി തുടങ്ങിയവരാണ് സംഘടനാ രൂപീകരണത്തിന്റെ അണിയറയിലുള്ളതെന്നായിരുന്നു പുറത്തുവന്ന വിവരം. സംഘടനാ രൂപീകരണം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ കത്തില്‍ മൂവരുടെയും പേരുണ്ടായിരുന്നു.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്‍…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്‍താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിശേഷിപ്പിച്ച നടി…