Categories: latest news

തീയേറ്ററുകളില്‍ മുന്നേറി ആസിഫ് അലിയുടെ കിഷ്‌കിന്ധാ കാണ്ഡം

ഓണം റിലീസായെത്തി തിയേറ്ററുകള്‍ ഇളക്കി മറിക്കുകയാണ് ആസിഫ് അലി ചിത്രമായ കിഷ്‌കിന്ധാ കാണ്ഡം. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. അഞ്ചുദിവസത്തിനുള്ളില്‍ ഏഴ് കോടി രൂപയാണ് കേരളത്തില്‍നിന്നും കിഷ്‌കിന്ധാ കാണ്ഡം നേടിയിരിക്കുന്നത്. ആദ്യദിനം ചിത്രം നേടിയ കളക്ഷന്‍ 45 ലക്ഷം രൂപയും രണ്ടാമത്തെ ദിവസം 65 ലക്ഷം രൂപയും മൂന്നാമത്തെ ദിവസം 1.40 കോടിയും നാലാം ദിവസം 1.85 കോടിയും അഞ്ചാം ദിവസം 2.57 കോടി രൂപയും ആണ് നേടിയത്. അധികം വൈകാതെ ചിത്രം പത്തു കോടി കടക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സെപ്റ്റംബര്‍ 12ന് ആയിരുന്നു ചിത്രം തീയറ്ററുകളില്‍ എത്തിയത്. മിസ്റ്ററി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. ദില്‍ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ആസിഫ് അലിക്ക് പുറമേ വിജയരാഘവന്‍, അപര്‍ണ ബാലമുരളി, തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ ബാഹുല്‍ രമേഷ് ആണ് നിര്‍വഹിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടെയന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് സിനിമ നിര്‍മ്മിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago