Categories: latest news

‘അജയന്റെ രണ്ടാം മോഷണം’ വ്യാജ പ്രിന്റ് കണ്ടവര്‍ കുടുങ്ങും; അന്വേഷണം ആരംഭിച്ചു

ടോവിനോ തോമസ് നായകനായി എത്തിയ അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചിത്രത്തിന്റെ വ്യാജ പ്രിന്റ് പുറത്തുവന്നതോടെ ഇതില്‍ പ്രതിഷേധം അറിയിച്ച സംവിധായകന്‍ ജിതിന്‍ ലാലും നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ജിതിന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും എന്നാണ് സൈബര്‍ പോലീസ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

ട്രെയിനില്‍ ഇരുന്ന് ചിത്രത്തിന്റെ വ്യാജ വീഡിയോ കാണുന്ന ഒരാളുടെ വീഡിയോ ആയിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ജിതിന്‍ ലാല്‍ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് വീട്ടില്‍ ടിവിയില്‍ വ്യാജ പ്രിന്റ് കാണുന്ന ഒരാളുടെ വീഡിയോ ലിസ്റ്റിന്‍ സ്റ്റീഫനും പുറത്തുവിട്ടത്. ചിത്രത്തിന്റെ വ്യാജ പ്രിന്റ് പ്രചരിച്ചതുമായി ബന്ധപ്പെട്ട് തീയേറ്ററുകള്‍ക്ക് എന്തെങ്കിലും പങ്കുണ്ടെങ്കില്‍ അതില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തണമെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആവശ്യപ്പെട്ടിരുന്നു.

ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പും നേരത്തെ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. തിയേറ്റര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു പോലീസ് തമിഴ്‌നാട് സ്വദേശികളായ പ്രതികളെ പിടികൂടിയത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago