ടോവിനോ തോമസ് നായകനായി എത്തിയ അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചിത്രത്തിന്റെ വ്യാജ പ്രിന്റ് പുറത്തുവന്നതോടെ ഇതില്‍ പ്രതിഷേധം അറിയിച്ച സംവിധായകന്‍ ജിതിന്‍ ലാലും നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ജിതിന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും എന്നാണ് സൈബര്‍ പോലീസ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
ട്രെയിനില്‍ ഇരുന്ന് ചിത്രത്തിന്റെ വ്യാജ വീഡിയോ കാണുന്ന ഒരാളുടെ വീഡിയോ ആയിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ജിതിന്‍ ലാല്‍ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് വീട്ടില്‍ ടിവിയില്‍ വ്യാജ പ്രിന്റ് കാണുന്ന ഒരാളുടെ വീഡിയോ ലിസ്റ്റിന്‍ സ്റ്റീഫനും പുറത്തുവിട്ടത്. ചിത്രത്തിന്റെ വ്യാജ പ്രിന്റ് പ്രചരിച്ചതുമായി ബന്ധപ്പെട്ട് തീയേറ്ററുകള്‍ക്ക് എന്തെങ്കിലും പങ്കുണ്ടെങ്കില്‍ അതില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തണമെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആവശ്യപ്പെട്ടിരുന്നു.
ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പും നേരത്തെ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. തിയേറ്റര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു പോലീസ് തമിഴ്‌നാട് സ്വദേശികളായ പ്രതികളെ പിടികൂടിയത്.
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…