Supriya and Prithviraj
30 കോടി രൂപ വിലവരുന്ന പുതിയ വസതി സ്വന്തമാക്കി നടന്‍ പൃഥ്വിരാജ്. മുംബൈയിലെ ബാന്ദ്ര പാലി ഹില്‍സില്‍ ആണ് താരം പുതിയ വസതി സ്വന്തമാക്കിയിരിക്കുന്നത്. 2971 ചതുരശ്ര അടിയാണ് പൃഥ്വിയുടെ പുതിയ ഭവനത്തിനുള്ളത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പേരിലാണ് വസതി വാങ്ങിയിരിക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. മുംബൈയില്‍ നേരത്തെ തന്നെ പൃഥ്വിരാജ് ഒരു വീട് സ്വന്തമാക്കിയിരുന്നു. ഇവിടെ പൃഥ്വിരാജ് സ്വന്തമാക്കുന്ന രണ്ടാമത്തെ വീടാണിത്. നേരത്തെ പാലി ഹില്ലില്‍ 17 കോടിയുടെ ഒരു വീടായിരുന്നു താരം സ്വന്തമാക്കിയത്.
ക്രിക്കറ്റ് താരങ്ങളായ കെഎല്‍ രാഹുല്‍, നടന്മാരായ അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ് തുടങ്ങിയവരാണ് പൃഥ്വിയുടെ പുതിയ അയല്‍ക്കാര്‍. അടുത്തകാലത്തായി നിരവധി താരങ്ങളാണ് ഇത്തരത്തില്‍ പാലി ഹില്ലില്‍ പുതിയ വീടുകള്‍ സ്വന്തമാക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…
ഗ്ലാമറസ് വേഷങ്ങിലും നാടന് വേഷങ്ങളിലും ഒരു പോലെ…