ബോളിവുഡ് താരം അദിതി റാവു ഹൈദരിയും സിദ്ധാര്‍ത്ഥും വിവാഹിതരായി. അദിതിയുടെ സോഷ്യല്‍മീഡിയ പേജുകളിലൂടെയാണ് വിവാഹ? ചിത്രങ്ങള്‍ പുറത്ത് വന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
സിദ്ധാര്‍ഥും അദിതി റാവുവും ഏറെക്കാലമായി ലിവിങ് ടുഗെദര്‍ ബന്ധത്തില്‍ ആയിരുന്നു. സ്വര്‍ണ്ണ നിറത്തിലുള്ള ടിഷ്യൂ ഓര്‍ഗന്‍സ ലെഹങ്ക ധരിച്ചായിരുന്നു അദിതിയെത്തിയത്. എംബ്രോയിഡറി ചെയ്ത ബോര്‍ഡറും ഉള്‍ക്കൊള്ളുന്ന ഒരു ഗോള്‍ഡന്‍ ബ്ലൗസായിരുന്നു നടി തിരഞ്ഞെടുത്തത്. പതിവ് തെറ്റാതെ മിനിമല്‍ മേക്കപ്പ് ലുക്കിനൊപ്പം മുല്ലപ്പൂവും ചൂടി. സിദ്ധാര്‍ഥ് വളരെ ലളിതമായ കുര്‍ത്തയും മുണ്ടുമാണ് ധരിച്ചിരുന്നത്.
ഇരുവരുടെയും സിനിമാ സുഹൃത്തുക്കളും ആരാധകരുമെല്ലാം നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് എത്തി. നീയാണ് എന്റെ സൂര്യന്‍, എന്റെ ചന്ദ്രന്‍, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസിസ് ആന്‍ഡ് മിസ്റ്റര്‍ അദുസിദ്ധു എന്നാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് അദിതി കുറിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…