Categories: latest news

പ്രതിഫല കാര്യത്തില്‍ വലിയ ബുദ്ധിമുട്ടാണ്: കനി കുസൃതി

സിനിമയുമായി ബന്ധപ്പെട്ട പ്രതിഫല വിഷയത്തില്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞ് നടി കനി കുസൃതി. നടിമാര്‍ മാത്രമല്ല പലപ്പോഴും നടന്മാരും പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സിനിമയില്‍ നിന്നും നേരിടുന്നുണ്ട് എന്നാണ് കനി കുസൃതി പറയുന്നത്. പല നടിമാരെയും പോലെ അസിസ്റ്റന്റ് ഡയറക്ടര്‍മാരും പ്രതിഫല കാര്യത്തില്‍ വലിയ രീതിയില്‍ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.

പലര്‍ക്കും കോണ്‍ട്രാക്ടോ, പ്രതിഫലമോ, മിനിമം വേതനമോ നല്‍കാനുള്ള അടിസ്ഥാനപരമായ ഒരു സിസ്റ്റമോ സിനിമയില്‍ ഇല്ല. ശമ്പള കാര്യത്തില്‍ ഒരു തരത്തിലുള്ള സുതാര്യതയും ഇല്ല. അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്നവരില്‍ പലര്‍ക്കും രണ്ടുവര്‍ഷം കൂടുമ്പോള്‍ കഷ്ടിച്ച് അമ്പതിനായിരം രൂപ പോലും ലഭിക്കുന്നില്ല എന്നും കനി കുസൃതി പറയുന്നു.

2014 വരെയുള്ള കാലഘട്ടത്തില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ പ്രതിഫലം വാങ്ങിച്ചെടുക്കാന്‍ താന്‍ വലിയ രീതിയിലുള്ള ബുദ്ധിമുട്ടായിരുന്നു അനുഭവിച്ചിട്ടുണ്ടായിരുന്നു. ഒരു 10000 രൂപയോ 15,000 രൂപയൊക്കെ മേടിച്ചെടുക്കാന്‍ തന്നെ വലിയ ബുദ്ധിമുട്ടാണ്. എന്നാല്‍ പിന്നീട് ഹിന്ദി സിനിമയില്‍ സജീവമായതോടെയാണ് പ്രതിഫലം വരാന്‍ തുടങ്ങിയത് എന്നും കനി കുസൃതി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

14 minutes ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

5 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

5 hours ago