Categories: latest news

തിയേറ്ററുകളില്‍ ഹിറ്റായി അജയന്റെ രണ്ടാം മോഷണം

ഓണം റിലീസായി എത്തി തീയേറ്ററില്‍ മികച്ച പ്രതികരണം നേടി ടോവിനോ തോമസ് നായകനായി എത്തിയ അജയന്റെ രണ്ടാം മോഷണം. ആദ്യ രണ്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ ടോവിനോ തോമസിന്റെ പ്രകടനവും സംവിധായകന്റെ കഴിവുമാണ് പലരും എടുത്തുപറയുന്ന കാര്യം. ഇതിനുപുറമേ ചിത്രത്തിന്റെ എഡിറ്റിംഗ് കലാസംവിധാനം ക്യാമറ തുടങ്ങിയവക്കും വലിയ പ്രശംസ തന്നെയാണ് ലഭിക്കുന്നത് കൂടാതെ മോഹന്‍ലാലിന്റെ ശബ്ദ സാന്നിധ്യം തിയേറ്ററില്‍ വലിയ കയ്യടി ആണ് നേടിക്കൊടുത്തത്

റിലീസ് ചെയ്ത ആദ്യദിനം കേരളത്തില്‍ നിന്ന് മാത്രം 2.8 കോടി രൂപയാണ് അജയന്റെ രണ്ടാം മോഷണം നേടിയത്. ടോവിനോയുടെ ഏറ്റവും മികച്ച രണ്ടാമത്തെ ആദ്യദിന കളക്ഷന്‍ നേടുന്ന ചിത്രംകൂടിയാണിത്. ഖാലിദ് റഹ്മാന്‍ സംവിധാനത്തിലെത്തിയ തല്ലുമാലയാണ് ടോവിനോയുടെ ഏറ്റവും കൂടുതല്‍ ആദ്യ ദില കളക്ഷന്‍ നേടിയ ചിത്രം. മലയാളം ഹിന്ദി തമിഴ് തെലുങ്ക് കന്നട എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്

ത്രീ ഡിയിലും റ്റുഡിയിലുമായാണ് ചിത്രം റിലീസ് ചെയ്തത്. നവാഗതനായ ജിതിന്‍ ലാല്‍ ആണ് സിനിമയുടെ സംവിധാനം. ‘കല്‍ക്കി’, ‘എന്ന് നിന്റെ മൊയ്തീന്‍’, ‘ഗോദ’, ‘കുഞ്ഞിരാമായണം’ എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായ ജിതിന്‍ ലാലിന്റെ ആദ്യ സംവിധാന സംരഭം കൂടിയാണ് ‘അജയന്റെ രണ്ടാം മോഷണം’.മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു എന്റര്‍ടെയിനറായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. കളരിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമായതിനാല്‍ സിനിമയ്ക്ക് വേണ്ടി ടൊവിനോ തോമസ് കളരി അഭ്യസിച്ചിരുന്നു. സംഘട്ടന രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്.
ട്രിപ്പിള്‍ റോളിലാണ് ചിത്രത്തില്‍ ടൊവിനോ തോമസ് പ്രത്യക്ഷപ്പെടുന്നത്. ട്രിപ്പിള്‍ റോളില്‍ അതിഗംഭീര ഗെറ്റപ്പില്‍ മികച്ച പ്രകടനമാണ് ടൊവിനോ കാഴ്ചവയ്ക്കുന്നത്. ഇതുതന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago