Categories: latest news

ടൊവിനോക്കും ആസിഫിനും പെപ്പെക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഷീലു എബ്രഹാം

അസിഫ് അലി, ടോവിനോ തോമസ്, ആന്റണി വര്‍ഗീസ് എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് നടിയും നിര്‍മ്മാതാവുമായി ഷീലു എബ്രഹാം. സമൂഹ മാധ്യമങ്ങളില്‍ ഒരു പോസ്റ്റ് ഇട്ടുകൊണ്ടാണ് ഷീലു തന്റെ പ്രതിഷേധം രേഖപ്പെടുത്തിരിക്കുന്നത്. സിനിമയിലെ പവര്‍ ഗ്രൂപ്പ് എന്ന് ആസിഫ്, ടൊവിനോ, ആന്റണി വര്‍ഗീസ് എന്നിവരെ ഷീലു വിളിക്കുന്നത്.

പ്രിയപ്പെട്ട ടൊവിനോ ,ആസിഫ് ,പെപ്പെ പവര്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി. നിങ്ങളുടെ ഐക്യവും സ്‌നേഹവും കാണിക്കാന്‍ നിങ്ങള്‍ ചെയ്ത ഈ വീഡിയോയില്‍ ,നിങ്ങളുടെ മൂന്നു ചിത്രങ്ങള്‍ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങള്‍ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്.

എന്നാല്‍ ഞങ്ങളുടെ ‘ബാഡ് ബോയ്‌സ് ഉം പിന്നെ കുമ്മാട്ടിക്കളിയും , ഗാംഗ്‌സ് ഓഫ് സുകുമാരക്കുറുപ്പും നിങ്ങള്‍ നിര്‍ദ്ദാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെ ആണ് റിലീസ്. സ്വാര്‍ത്ഥമായ പവര്‍ ഗ്രൂപ്പുകളെക്കാള്‍ പവര്‍ഫുള്‍ ആണ് മലയാളി പ്രേക്ഷകര്‍. ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ്. ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ ,എല്ലാവര്ക്കും ലാഭവും ,മുടക്കുമുതലും തിരിച്ച് കിട്ടട്ടെ എന്നുമാണ് ഷീലു എബ്രഹാം കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം തങ്ങളുടെ ഓണം റിലീസ് ചിത്രങ്ങളെ പ്രമോട്ട് ചെയ്ത് ടൊവിനോ തോമസ്, ആന്റണി വര്‍ഗ്ഗീസ്, ആസിഫ് അലി എന്നിവര്‍ ഒരു സോഷ്യല്‍ മീഡിയ വീഡിയോ ചെയ്തിരുന്നു. ഓണം റിലീസായി തീയറ്ററില്‍ എത്തുന്ന കൊണ്ടല്‍, എആര്‍എം, കിഷ്‌കിന്ധകാണ്ഡം എന്നീ ചിത്രങ്ങളെ പ്രമോട്ട് ചെയ്തായിരുന്നു ഇവര്‍ വീഡിയോ ചെയ്തത്. ഇതാണ് ഷീലു എബ്രഹാമിനെ ചൊടിപ്പിച്ചത്.

അനില മൂര്‍ത്തി

Recent Posts

അതിഗംഭീര ലുക്കുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്.…

9 hours ago

മോശം ആംഗിളില്‍ വിഡിയോ ഷൂട്ടിങ്; പ്രതികരിച്ച് എസ്തര്‍

ബാലതാരമായി കടന്നു വന്ന്, ഇന്ന് മലയാള സിനിമയിലെ…

9 hours ago

അമ്മയില്‍ ചേരാനുള്ള പൈസ കൊണ്ട് സ്വര്‍ണം വാങ്ങിച്ചു

താരസംഘടനയായ 'അമ്മ'യില്‍ നടക്കുന്ന തര്‍ക്കവും പോരുമൊക്കെ സോഷ്യല്‍…

9 hours ago

സബ്സ്‌ക്രിപ്ഷന്‍ തുക കൂട്ടിയത് എന്തിന്; ഹന്‍സിക പറയുന്നു

വിവാദ വിഡിയോയില്‍ വിശദീകരണവുമായി ഹന്‍സിക കൃഷ്ണ. കുറച്ചുനാള്‍…

9 hours ago

നന്നായി വസ്ത്രം ധരിച്ച് നടക്കാനുള്ള താല്പര്യമൊക്കെ പോയി; സമീറ

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടി സമീറ…

9 hours ago

എനിക്ക് ഇപ്പോഴും ഗൂഗിള്‍ പേ ചെയ്യാന്‍ അറിയില്ല

ആര്‍ജെ ബാലാജി- സൂര്യ കൂട്ടുകെട്ടിലെത്തിയ 'കറുപ്പ്' എന്ന…

9 hours ago