Categories: latest news

പൃഥ്വിയെ പുറത്താക്കാന്‍ നോക്കിയപ്പോള്‍ എതിര്‍ത്തത് ഒരു നടന്‍ മാത്രം: മല്ലിക സുകുമാരന്‍

അമ്മ സംഘടനയില്‍ നിന്നും പൃഥ്വിരാജിനെ പുറത്താക്കാന്‍ പലരും ശ്രമിച്ചിരുന്നതായി വ്യക്തമാക്കി പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുമകാരന്‍. 2003-2024 കാലഘട്ടത്തിലായിരുന്നു താരസംഘടനയായ അമ്മ പൃഥ്വിരാജിനെ മലയാള സിനിമയില്‍ നിന്നും വിലക്കിയത്. തുടര്‍ന്ന് പൃഥ്വിരാജ് നായകനാകുന്ന സിനിമയില്‍ സഹകരിക്കുന്നതില്‍ നിന്നും പല നടന്മാരും പിന്മാറിയിരുന്നു. അമ്മയുടെ അന്നത്തെ യോഗത്തില്‍ പലരും പൃഥ്വിയെ പുറത്താക്കണം എന്ന് പറഞ്ഞപ്പോള്‍ അതിനെ എതിര്‍ത്ത് സംസാരിച്ചത് മമ്മൂട്ടി മാത്രമാണ് എന്നാണ് മല്ലിക പറയുന്നത്.

മമ്മൂട്ടി ഒഴികെ ബാക്കി ആരും പൃഥ്വിരാജിനെ പിന്തുണച്ചില്ല. അദ്ദേഹത്തിന്റെ സ്വഭാവം അതായിരുന്നു. എന്ത് കാര്യവും തുറന്നടിച്ച് പറയുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്. ഇക്കാര്യം സുകുമാരന്‍ തന്നെ പലപ്പോഴും തന്നോട് പറഞ്ഞിട്ടുണ്ട്. തന്നെപ്പോലെ ആരെയും കൂസാത്ത സ്വഭാവമാണ് മമ്മൂട്ടിയുടെ എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത് എന്നും മല്ലിക പറയുന്നു.

പലരും പുറത്താക്കണമെന്ന് അഭിപ്രായം പറഞ്ഞപ്പോള്‍ അന്നത്തെ യോഗത്തില്‍ മറ്റെന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നാണ് മമ്മൂട്ടി ചോദിച്ചത്. പുറത്താക്കേണ്ട ആവശ്യമില്ല, പകരം പൃഥ്വി ഒരു സോറി പറഞ്ഞാല്‍ പ്രശ്‌നം തീരുമല്ലോ എന്നാണ് മമ്മൂട്ടി അന്ന് ചോദിച്ചത് എന്നും മല്ലിക പറഞ്ഞു. അങ്ങനെ പ്രശ്‌നം അതോടുകൂടി തീര്‍ന്നു. അതാണ് മമ്മൂട്ടി എന്ന് നടന്‍ എന്നും മല്ലിക സുകുമാരന്‍ പറഞ്ഞു

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

മഞ്ഞക്കിളിയായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

22 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago