Categories: latest news

ധനുഷിന്റെ സിനിമ വിലക്ക് നീക്കി

തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ നടന്‍ ധനുഷിനെതിരെ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. സംയുക്ത ചര്‍ച്ചയിലാണ് പ്രശ്‌നം പരിഹരിച്ച് ഇവര്‍ വിലക്ക് പിന്‍വലിച്ചിരിക്കുന്നത്.

ധനുഷ് ഒന്നിലധികം നിര്‍മ്മാതാക്കളില്‍ നിന്ന് അഡ്വാന്‍സ് വാങ്ങുകയും എന്നാല്‍ അഭിനയിക്കാന്‍ തയ്യാറാവുകയും ചെയ്തില്ല എന്നാണ് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അദ്ദേഹത്തിനെതിരെ ഉന്നയിച്ച ആരോപണം. തുടര്‍ന്ന് ജൂലൈ മാസത്തില്‍ ആയിരുന്നു ധനുഷിനെ വിലക്കിക്കൊണ്ട് പ്രൊഡ്യൂസര്‍ അസോസിയേഷന്‍ പ്രസ്താവന പുറത്തിറക്കിയത്.

ധനുഷ് സിനിമയുടെ അഡ്വാന്‍സ് വാങ്ങിക്കുകയും എന്നാല്‍ ഈ പടങ്ങള്‍ തീര്‍ത്തു കൊടുക്കാന്‍ തയ്യാറാവുകയോ പണം തിരിച്ചു നല്‍കാന്‍ തയ്യാറാവുകയോ ചെയിതില്ല എന്നുമായിരുന്നു നിര്‍മ്മാതാക്കള്‍ ഉന്നയിച്ച ആരോപണം. എന്നാല്‍ ഇപ്പോള്‍ നിര്‍മാതാക്കളുമായി ധനുഷ് ചര്‍ച്ചയ്ക്ക് തയ്യാറാവുകയും ഇത് ഒത്തുതീര്‍പ്പാവുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം. ചര്‍ച്ചയില്‍ താന്‍ വാങ്ങിയ പണത്തിന്റെ പലിശ സഹിതം നിര്‍മാതാക്കള്‍ക്ക് തിരികെ നല്‍കാന്‍ ധനുഷ് തയ്യാറായി എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നിര്‍മ്മാതാക്കളുടെ ആവശ്യം ധനുഷ് അംഗീകരിച്ചതോടെ വിലക്ക് നിക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയും തീരുമാനിക്കുകയായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago