നിർമ്മാതാക്കളുടെ സംഘടനയ്ക്കെതിരെ പരസ്യമായി പ്രതിഷേധം അറിയിച്ച് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട പ്രൊഡ്യൂസർ അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്തയച്ചത് ഒരു വിഭാഗത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് എന്നാണ് സാന്ദ്ര തോമസ് ആരോപിക്കുന്നത്.
വനിതാ നിർമാതാക്കളെ അധിക്ഷേപിക്കുന്ന നിലപാടാണ് പ്രൊഡ്യൂസർ അസോസിയേഷൻ സ്വീകരിക്കുന്നത് അതിനാൽ സംഘടനയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കണം എന്നാണ് സാന്ദ്ര തോമസ് ആവശ്യപ്പെടുന്നത്. സാന്ദ്ര തോമസിനൊപ്പം സംഘടനയ്ക്കെതിരെ ആരോപണം ഉന്നയിച്ച് ഷീലു കുര്യനും രംഗത്തെത്തി.
നിലവിലെ കമ്മറ്റിക്ക് നിക്ഷിപ്ത താത്പര്യങ്ങളാണെന്ന് സാന്ദ്ര തോമസും ഷീലു കുര്യനും ചൂണ്ടിക്കാട്ടി. അസോസിയേഷന്‍ സിനിമ മേഖലയിലെ സ്ത്രീകളെ കളിയാക്കുന്നുവെന്നും ചിലരുടെ ഇംഗിതങ്ങള്‍ സംരംക്ഷിക്കുന്നുവെന്നും സാന്ദ്ര ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടന പാലിച്ചത് വലിയ മൗനമെന്നും എന്നാല്‍ നിവിന്‍ പോളിക്കെതിരെ ആരോപണം വന്നപ്പോള്‍ മണിക്കൂറുകള്‍ക്കകം പത്രക്കുറിപ്പ് ഇറക്കിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ അമ്മ സംഘടനയുടെ ഉപ സംഘടനയാണോ എന്നും ചോദ്യവും സാന്ദ്ര തോമസ് ഉന്നയിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നടത്തിയ യോഗം പ്രഹസനം ആയിരുന്നെന്നും പറഞ്ഞു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും പവര്‍ ഗ്രൂപ്പ് ഉണ്ട്. അത് തുറന്നു പറയുന്നവര്‍ സിനിമയില്‍ ഇല്ലാതാവും. സംഘടനയില്‍നിന്ന് നടപടി സ്വീകരിച്ചാലും താനിത് തുറന്നു പറയുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.വിഷയങ്ങൾ ഉന്നയിക്കുന്നവരെ കേൾക്കാൻ തയ്യാറാകുന്നില്ലെന്നും സാന്ദ്ര പറഞ്ഞു.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന്‍ നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്താരയെ 'ലേഡി സൂപ്പര്സ്റ്റാര്' എന്നു വിശേഷിപ്പിച്ച നടി…