Categories: Gossips

ഗോട്ട് കേരളത്തില്‍ പരാജയമോ? ഇതുവരെയുള്ള ബോക്‌സ്ഓഫീസ് കണക്കുകള്‍ ഇതാ

വിജയ് ചിത്രം ഗോട്ട് (GOAT) വേള്‍ഡ് ബോക്സ് ഓഫീസ് കുതിപ്പ് തുടരുന്നു. റിലീസ് ചെയ്തു അഞ്ച് ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷന്‍ 300 കോടി കടന്നു. ഈ വാരാന്ത്യത്തോടെ 400 കോടിയിലേക്ക് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

300 കോടി കളക്ഷന്‍ മറികടക്കുന്ന നാലാമത്തെ വിജയ് ചിത്രമാണ് ഗോട്ട്. തമിഴ്നാട്ടില്‍ നിന്ന് മാത്രം 121.5 കോടിയാണ് ചിത്രം അഞ്ച് ദിവസം കൊണ്ട് കളക്ട് ചെയ്തത്. കര്‍ണാടകയില്‍ നിന്ന് 22.4 കോടിയും നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് മാത്രമായി 15.2 കോടിയും ചിത്രം കളക്ട് ചെയ്തിട്ടുണ്ട്.

Vijay (GOAT)

അതേസമയം കേരളത്തില്‍ മോശം പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 11.3 കോടിയാണ് ഗോട്ട് കേരളത്തില്‍ നിന്ന് കളക്ട് ചെയ്തത്. ശ്രീ ഗോകുലം മൂവീസാണ് ഗോട്ടിന്റെ കേരളത്തിലെ വിതരണക്കാര്‍. ഏകദേശം 40 കോടിയെങ്കിലും കേരളത്തില്‍ നിന്ന് കളക്ട് ചെയ്താല്‍ മാത്രമേ വിതരണക്കാര്‍ക്കു ലാഭമാകൂ. അഞ്ച് ദിവസം കൊണ്ട് ഓവര്‍സീസില്‍ നിന്ന് മാത്രം 124.7 കോടിയാണ് ഗോട്ട് വാരിക്കൂട്ടിയത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago