GOAT
വിജയ് ചിത്രം ഗോട്ട് (GOAT) വേള്‍ഡ് ബോക്സ് ഓഫീസ് കുതിപ്പ് തുടരുന്നു. റിലീസ് ചെയ്തു അഞ്ച് ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷന്‍ 300 കോടി കടന്നു. ഈ വാരാന്ത്യത്തോടെ 400 കോടിയിലേക്ക് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.
300 കോടി കളക്ഷന്‍ മറികടക്കുന്ന നാലാമത്തെ വിജയ് ചിത്രമാണ് ഗോട്ട്. തമിഴ്നാട്ടില്‍ നിന്ന് മാത്രം 121.5 കോടിയാണ് ചിത്രം അഞ്ച് ദിവസം കൊണ്ട് കളക്ട് ചെയ്തത്. കര്‍ണാടകയില്‍ നിന്ന് 22.4 കോടിയും നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് മാത്രമായി 15.2 കോടിയും ചിത്രം കളക്ട് ചെയ്തിട്ടുണ്ട്.
അതേസമയം കേരളത്തില്‍ മോശം പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 11.3 കോടിയാണ് ഗോട്ട് കേരളത്തില്‍ നിന്ന് കളക്ട് ചെയ്തത്. ശ്രീ ഗോകുലം മൂവീസാണ് ഗോട്ടിന്റെ കേരളത്തിലെ വിതരണക്കാര്‍. ഏകദേശം 40 കോടിയെങ്കിലും കേരളത്തില്‍ നിന്ന് കളക്ട് ചെയ്താല്‍ മാത്രമേ വിതരണക്കാര്‍ക്കു ലാഭമാകൂ. അഞ്ച് ദിവസം കൊണ്ട് ഓവര്‍സീസില്‍ നിന്ന് മാത്രം 124.7 കോടിയാണ് ഗോട്ട് വാരിക്കൂട്ടിയത്.
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…