Categories: latest news

അപര്‍ണ ബാലമുരളിക്ക് ജന്മദിനാശംസകള്‍

നടി അപര്‍ണ ബാലമുരളിക്ക് ഇന്ന് പിറന്നാള്‍. 1995 സെപ്റ്റംബര്‍ 11 നു ജനിച്ച അപര്‍ണയുടെ 29-ാം ജന്മദിനമാണ് ഇന്ന്. തൃശൂര്‍ സ്വദേശിനിയായ അപര്‍ണ 2015 ല്‍ ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും തമിഴിലുമായി മുപ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തില്‍ ഫഹദ് ഫാസിലിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് അപര്‍ണ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഒരു മുത്തശ്ശി ഗഥ, സണ്‍ഡേ ഹോളിഡേ, ബി ടെക്, അള്ള് രാമേന്ദ്രന്‍, സുരറൈ പോട്രു, 2018, രായന്‍ തുടങ്ങി ഒട്ടേറെ നല്ല സിനിമകളുടെ ഭാഗമായി. സുരറൈ പോട്രുവിലെ അഭിനയത്തിനു 2020 ലെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി.

കെ.പി.ബാലമുരളി മേനോന്‍, ശോഭ ബാലമുരളി എന്നിവരാണ് മാതാപിതാക്കള്‍. പിന്നണി ഗായികയായും അപര്‍ണ തിളങ്ങിയിട്ടുണ്ട്. മൗനങ്ങള്‍ മിണ്ടുമൊരീ നേരത്ത്, മഴ പാടും തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചത് അപര്‍ണയാണ്. തമിഴ് ചിത്രം രായനാണ് അപര്‍ണയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലി നായകനായ കിഷ്‌കിന്ധാ കാണ്ഡം ആണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

അനില മൂര്‍ത്തി

Recent Posts

ചിരിപൂരവുമായി ജയസൂര്യയും വിനായകനും; ‘ടൈറ്റാൻസ്’ ഒഫീഷ്യൽ ട്രെയിലർ പുറത്ത്!

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ജയസൂര്യ-വിനായകൻ കൂട്ടുകെട്ടിന്റെ…

4 hours ago

മീര നമ്മളെ കേള്‍ക്കും, എന്നെ കുറേ ആശ്വസിപ്പിച്ചു, മഞ്ജു പത്രോസ്

സിനിമാ രം?ഗത്ത് വീണ്ടും സജീവമാകുകയാണ് നടി മീര…

12 hours ago

പൈസ വന്നുവെന്നാലും രേണു അവരുടെ ഇഷ്ടത്തിനേ ജീവിക്കൂ, സായ് കൃഷ്ണ

കൊല്ലം സുധിയുടെ കുടുംബത്തിന് അനുകൂലമായാണ് നഷ്ട പരിഹാര…

12 hours ago

അമ്മയ്ക്ക് പേരറിയാം, എന്നാല്‍ നമ്മളെ അറിയില്ല; ദിലീപ്

നിരവധി താരങ്ങളാണ് ദിലീപിന്റെ ചെന്നൈയിലെ ദേ പുട്ട്…

12 hours ago

അന്ന് രംഗണ്ണന്‍ അണിഞ്ഞത് നസ്രിയയുടെ സ്വര്‍ണം; വെളിപ്പെടുത്തി താരം

ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍…

12 hours ago

ദിലീപിനും കാവ്യയ്ക്കുമൊപ്പം തിളങ്ങി മകള്‍

മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. വിവാഹശേഷം…

12 hours ago