Categories: latest news

അപര്‍ണ ബാലമുരളിക്ക് ജന്മദിനാശംസകള്‍

നടി അപര്‍ണ ബാലമുരളിക്ക് ഇന്ന് പിറന്നാള്‍. 1995 സെപ്റ്റംബര്‍ 11 നു ജനിച്ച അപര്‍ണയുടെ 29-ാം ജന്മദിനമാണ് ഇന്ന്. തൃശൂര്‍ സ്വദേശിനിയായ അപര്‍ണ 2015 ല്‍ ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും തമിഴിലുമായി മുപ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തില്‍ ഫഹദ് ഫാസിലിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് അപര്‍ണ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഒരു മുത്തശ്ശി ഗഥ, സണ്‍ഡേ ഹോളിഡേ, ബി ടെക്, അള്ള് രാമേന്ദ്രന്‍, സുരറൈ പോട്രു, 2018, രായന്‍ തുടങ്ങി ഒട്ടേറെ നല്ല സിനിമകളുടെ ഭാഗമായി. സുരറൈ പോട്രുവിലെ അഭിനയത്തിനു 2020 ലെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി.

കെ.പി.ബാലമുരളി മേനോന്‍, ശോഭ ബാലമുരളി എന്നിവരാണ് മാതാപിതാക്കള്‍. പിന്നണി ഗായികയായും അപര്‍ണ തിളങ്ങിയിട്ടുണ്ട്. മൗനങ്ങള്‍ മിണ്ടുമൊരീ നേരത്ത്, മഴ പാടും തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചത് അപര്‍ണയാണ്. തമിഴ് ചിത്രം രായനാണ് അപര്‍ണയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലി നായകനായ കിഷ്‌കിന്ധാ കാണ്ഡം ആണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ പോസുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

5 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

5 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

2 days ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago

അടിപൊളി ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…

2 days ago