Categories: latest news

രാത്രി 12 മണിവരെ സെറ്റിലിരുത്തും, നടുറോഡിൽ ഇറക്കിവിടും: അനുമോൾ

അഭിനയരംഗത്ത് നിന്നും ആദ്യകാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് സീരിയൽ നടി അനുമോൾ. അഭിനയരംഗത്തെ കെട്ടുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ താൻ അനുഭവിച്ചത് പോലുള്ള നിരവധി പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട് എന്നാണ് അനുമോൾ ഇപ്പോൾ പറയുന്നത്.

സീരിയലില്‍ വന്ന സമയത്ത് പുലര്‍ച്ചെ 12 മണി വരെ പിടിച്ചിരുത്തുകയും വഴിയില്‍ ഇറക്കി വിടുകയും ചെയ്യും എന്നാണ് അനുമോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

സീരിയലില്‍ വന്ന സമയത്ത് വിഷമമുണ്ടാക്കിയ സംഭവങ്ങളുണ്ട്. ആദ്യം അച്ഛനായിരുന്നു കൂടെ വന്നിരുന്നത്. പിന്നീട് അമ്മയായി കൂടെ വരുന്നത്. കെഎസ്ആര്‍ടിസി ബസിലായിരിക്കും പോകുന്നത്. പക്ഷെ ഇവര്‍ ഞങ്ങളെ നേരത്തെ വിടുകയോ കൊണ്ടാക്കുകയോ ടിഎ തരികയോ ചെയ്യില്ല. വഴിയില്‍ ഇറക്കി വിടും. രാത്രി പതിനൊന്നും പന്ത്രണ്ട് മണിക്ക് ഒക്കെ ഇറക്കി വിടും.

ഇപ്പോഴും അതൊക്കെ എനിക്ക് ഓര്‍മ്മയുണ്ട്. അന്നൊക്കെ എവിടെയെങ്കിലും എത്തണം, സ്വന്തമായൊരു കാര്‍ വാങ്ങണം എന്നൊക്കെ വാശിയായിരുന്നു. ഇപ്പോള്‍ ഹാപ്പിയാണ്. ഒരു സീരിയല്‍ ചെയ്യുന്ന സമയം, സീരിയലിന്റെ പേര് പറയുന്നില്ല, രാത്രി പതിനൊന്ന് മണിയ്‌ക്കൊക്കെ പേരൂര്‍ക്കടയും തമ്പാനൂരുമൊക്കെ ഇറക്കി വിടും. വീട്ടിലേക്ക് എത്താന്‍ മുപ്പത് കിലോമീറ്റര്‍ യാത്ര ചെയ്യണം.

ഞാനും അമ്മയും മാത്രമാകും ഉണ്ടാവുക. അമ്മ ആള് പാവം ആണെങ്കിലും ആരെങ്കിലും മോശമായി പെരുമാറിയാല്‍ പ്രതികരിക്കാനുള്ള ആത്മവിശ്വാസമൊക്കെയുണ്ട്. ആ ആത്മവിശ്വാസം അമ്മ എനിക്കും തന്നിട്ടുണ്ട്. പതിനൊന്നും പന്ത്രണ്ടുമൊക്കെ ആയാലും അവര്‍ ഞങ്ങളെ വിടില്ല. പിടിച്ചിരുത്തും. വന്ന സമയത്ത് ഇത്രയും ദൂരം പോകാനുള്ളത് ആണെന്ന് പറഞ്ഞാലും നേരത്തെ വിടില്ല. അതോടുകൂടി ഞാന്‍ സീരിയല്‍ നിര്‍ത്തി എന്നുമാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

22 minutes ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

23 minutes ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

25 minutes ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

34 minutes ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

36 minutes ago

എന്റെ കഠിനാധ്വാനം കണ്ടാണ് സംവിധായകര്‍ എനിക്ക് അവസരം തന്നിരുന്നത്; ശില്‍പ്പ ഷെട്ടി

കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…

58 minutes ago