Categories: Gossips

സലാര്‍ രണ്ടാം ഭാഗത്തില്‍ പ്രഭാസിനും പൃഥ്വിരാജിനും ഒപ്പം ലാലേട്ടനും ! ത്രില്ലടിച്ച് ആരാധകര്‍

പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘സലാര്‍’. മലയാളത്തില്‍ നിന്ന് പൃഥ്വിരാജ് സുകുമാരന്‍ സലാറില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. സലാറിനു രണ്ടാം ഭാഗമുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല രണ്ടാം ഭാഗത്തിനുള്ള സൂചനകള്‍ നല്‍കിയാണ് സലാര്‍ അവസാനിക്കുന്നതും. സലാറിന്റെ രണ്ടാം ഭാഗത്തില്‍ പ്രഭാസിനും പൃഥ്വിരാജിനും ഒപ്പം മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും അഭിനയിച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Salaar

നിര്‍മാതാവ് വിജയ് കിരാഗണ്ടൂര്‍ ചെന്നൈയില്‍ എത്തി മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. സലാര്‍ രണ്ടാം ഭാഗത്ത് സുപ്രധാന കാമിയോ റോള്‍ ചെയ്യാന്‍ ലാല്‍ സമ്മതം അറിയിച്ചതായും ഗോസിപ്പുകളുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അടുത്ത വര്‍ഷം നടക്കുന്ന സലാര്‍ 2 പ്രൊജക്ടില്‍ ലാലും ഭാഗമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സലാര്‍ റിലീസ് ചെയ്തത്. മലയാളത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചത്. പൃഥ്വിരാജിന്റെ പ്രകടനം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago