Categories: latest news

രശ്മിക മന്ദാനയുടെ പരുക്ക് ഗുരുതരമാണോ?

മലയാളികള്‍ക്കു ഏറെ പ്രിയപ്പെട്ട തെന്നിന്ത്യന്‍ നടിയാണ് രശ്മിക മന്ദാന. കഴിഞ്ഞ കുറേ നാളുകളായി രശ്മിക സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവ് അല്ല. താരത്തെ കുറിച്ചുള്ള വാര്‍ത്തകളും അധികം കേള്‍ക്കാനില്ല. ഇപ്പോള്‍ ഇതാ തന്റെ മാറിനില്‍ക്കലിനു കാരണം വെളിപ്പെടുത്തി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി താന്‍ സജീവമല്ലാത്തതിനു കാരണം ചെറിയൊരു അപകടം പറ്റിയതാണെന്ന് താരം പറഞ്ഞു. നിസാര പരുക്കുകള്‍ മാത്രമാണ് താരത്തിനു ഉള്ളത്. എന്നാല്‍ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനാല്‍ വീട്ടില്‍ തുടരുകയാണ് താരം ഇപ്പോഴും.

വിശ്രമത്തിനു ശേഷം ഉടന്‍ പുറത്തിറങ്ങി സജീവമാകുമെന്നും സ്വയം ശ്രദ്ധിക്കുന്നതിനാണ് മുഖ്യ പരിഗണന നല്‍കേണ്ടതെന്നും താരം പറഞ്ഞു. വിശ്രമ കാലയളവില്‍ ധാരാളം ലഡു കഴിച്ചു എന്നതാണ് മറ്റൊരു അപ്‌ഡേറ്റ് എന്നും താരം തമാശയായി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago