Categories: latest news

രജനീകാന്തിനൊപ്പം ആടി തിമിര്‍ത്ത് മഞ്ജു വാര്യര്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായി മഞ്ജുവും രജനികാന്ത് പ്രധാന വേഷങ്ങളില്‍ എത്തുന്ന വേട്ടയ്യനിലെ ഗാനം. ‘മനസ്സിലായോട എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. സോണി മ്യൂസിക് സൗത്ത് ആണ് ഗാനം പുറത്തു വന്നിരിക്കുന്നത്. ഗാനം ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അനിരുദ്ധ് രവിചന്ദറാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

അതിഗംഭീര പ്രകടനമാണ് മഞ്ജു പാട്ടില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഗാനനത്തിന്റെ പ്രധാന ആകര്‍ഷണവും രജനികാന്തിന്റെയും മഞ്ജുവിന്റെയും ചുവടുകള്‍ തന്നയൊണ്. കറുപ്പണിഞ്ഞ് രജനിയും ചുവന്ന സാരിയില്‍ മഞ്ജുവും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു. ചുവന്ന സാരിക്കൊപ്പം കൂളിങ് ഗ്ലാസ് ധരിച്ച് ‘കൂള്‍’ ലുക്കിലാണ് മഞ്ജു വാരിയര്‍.

മലേഷ്യ വാസുദേവന്‍, യുഗേന്ദ്രന്‍ വാസുദേവന്‍, ദീപ്തി സുരേഷ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ?ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് സൂപ്പര്‍ സുബുവും വിഷ്ണു എടവനും ചേര്‍ന്നാണ്. ജയിലറിനു ശേഷം അനിരുദ്ധും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് വേട്ടയ്യന്‍.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago