Categories: latest news

കങ്കണയ്ക്ക് സാമ്പത്തിക ബാധ്യത? ബംഗ്ലാവ് വിറ്റു

20.7 കോടി രൂപയ്ക്ക് കങ്കണ സ്വന്തമാക്കിയ വിവാദ ബംഗ്ലാവ് താരം വിറ്റത് 32 കോടി രൂപയ്ക്ക് വില്‍പ്പന നടത്തിയതായി റിപ്പോര്‍ട്ട്. 2017 മുംബൈയിലെ ബാദ്രയിലെ പാലി ഹിലുള്ള ബംഗ്ലാവ് 20.7 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.

2022 ഡിസംബറില്‍ ഈ വസ്തു പണയംവെച്ച് ഐസിഐസിഐ ബാങ്കില്‍ നിന്ന് 27 കോടി രൂപ കങ്കണ വായ്പയെടുത്തിരുന്നു. ഈ ബാധ്യതകള്‍ തീര്‍ക്കാനായി ആണ് ബംഗ്ലാവ് വിറ്റത് എന്നാണ് ലഭിക്കുന്ന വിവരം.

കുറച്ചുനാളുകളായി കങ്കണയുടെ ബംഗ്ലാവ് ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനമായ മണികര്‍ണിക ഫിലിംസിന്റെ ഓഫീസായി ഉപയോഗിച്ചു വരികയായിരുന്നു. കഴിഞ്ഞമാസം കങ്കണയുടെ ഓഫീസിന് സമാനമായ ഒരു ഓഫീസ് വില്പനയ്ക്ക് ഉണ്ടെന്ന ഒരു പരസ്യവും വന്നിരുന്നു. എന്നാല്‍ ഇതിന്റെ ഉടമയുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ അതില്‍ പ്രചരിച്ച ചിത്രങ്ങളും വീഡിയോയും കങ്കണയുടെ ഓഫീസിന് സമാനമായിരുന്നു.

തുടര്‍ന്നാണ് കങ്കാണയുടെ വീട് വില്പനയ്ക്ക് വച്ചതായും കച്ചവടം നടന്നു എന്നുള്ള വാര്‍ത്തകളും പുറത്തുവന്നത്. എന്നാല്‍ ബംഗ്ലാവ് ആരാണ് വാങ്ങിയത് എന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago