Ranjith
കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പീഡന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം. 30 ദിവസത്തേക്ക് രഞ്ജിത്തിന്റെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ് കോടതി. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയാണ് രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. മാങ്കാവ് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്. പ്രകൃതി വിരുദ്ധ പീഡനം, ഐടി ആക്ട് പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസ് എടുത്തത്.
ബാവൂട്ടിയുടെ നാമത്തില്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രഞ്ജിത്തുമായി യുവാവ് പരിചയത്തിലാകുന്നത്. സിനിമയില്‍ അവസരം തേടിയെത്തിയ യുവാവിന് ഹോട്ടലില്‍ വച്ച് ഫോണ്‍ നമ്പര്‍ കൈമാറിയ രഞ്ജിത്ത് പിന്നീട് ബംഗളുരുവില്‍ വച്ച് യുവാവിനെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇയാളുടെ നഗ്‌ന ദൃശ്യങ്ങള്‍ നടി രേവതിക്ക് അയച്ചുനല്‍കിയെന്നും യുവാവ് ആരോപിച്ചിരുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…