Categories: latest news

വീട്ടില്‍ പോയി അമ്മയോട് ചോദിക്കുമോ ഇങ്ങനെ? അവതാരകന് മറുപടി നല്‍കി മനീഷ

അഭിമുഖത്തിനിടെ മോശം ചോദ്യം ചോദിച്ച അവതാരകന് മുഖമടച്ച് മറുപടി നല്‍കി നടിയും ഗായികയുമായ മനീഷ. അഭിമുഖത്തിനിടെ ആരെങ്കിലും മുട്ടിയപ്പോള്‍ വാതില്‍ തുറന്നോ എന്നായിരുന്നു അവതാകരന്റെ ചോദ്യം. എന്നാല്‍ ഇത്തരത്തില്‍ ഒരു ചോദ്യം കേട്ട ഉടന്‍ തന്നെ മനീഷ ചോദ്യത്തോടുള്ള തന്റെ അതൃപ്തി വ്യക്തമാക്കി.

വീട്ടില്‍ പോയി അമ്മയോടെ ചോദിക്കിമോ ഇങ്ങനെ എന്നായിരുന്നു നടി ഇതിന് നല്‍കിയ മറുപടി. എന്ത് ഊള ചോദ്യമാണ് താന്‍ ചോദിക്കുന്നത്. മുട്ടുമ്പോള്‍ തുറക്കുന്നത് ആണോ എക്‌സ്പീരിയന്‍സ്. നിനക്ക് അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നത് കുറച്ച് കൂടുതല്‍ ആണ്. വീട്ടില്‍ പോയി അമ്മയോട് ചോദിക്കുമോ ഇങ്ങനെ. അല്ലെങ്കില്‍ പെങ്ങളോട്?. സിനിമയില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരും സ്ത്രീകള്‍ അല്ലെ?.

നിങ്ങള്‍ ആളും തരവും നോക്കി ചോദ്യങ്ങള്‍ ചോദിക്കൂ. അവസരത്തിനു വേണ്ടി തുറന്നു കൊടുത്തിട്ടുണ്ടോ എന്ന് ഒരു സ്ത്രീയുടെ അടുത്ത് എങ്ങനെ ചോദിക്കാന്‍ തോന്നി. നിന്നെപ്പോലുള്ള ഒരാളുടെ അടുത്ത് ഈ ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യതപോലും എനിക്കില്ല. എനിക്ക് പരിചയമുള്ളവര്‍ തന്നെ ഇങ്ങനെ ചോദിച്ചാല്‍ ചെപ്പക്കുറ്റിയ്ക്ക് അടിയ്ക്കുമെന്നും മനീഷ പറഞു.

ജോയൽ മാത്യൂസ്

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

4 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

5 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

5 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

11 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

11 hours ago