കേരള ബോക്സ്ഓഫീസില്‍ നിരാശപ്പെടുത്തി വിജയ് ചിത്രം ‘ഗോട്ട്’. റിലീസ് ദിനത്തിലെ തിരക്ക് പിന്നീടങ്ങോട്ട് സിനിമയ്ക്കു ഉണ്ടായിട്ടില്ല. രണ്ടാം ദിനത്തോടെ ബോക്സ്ഓഫീസില്‍ ചിത്രം തകര്‍ന്നടിയുകയായിരുന്നു. നാല് ദിവസത്തെ ബോക്സ്ഓഫീസ് കളക്ഷന്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തില്‍ നിന്ന് 9 കോടിയാണ് ചിത്രത്തിനു കളക്ട് ചെയ്യാന്‍ സാധിച്ചിരിക്കുന്നത്.
ശ്രീ ഗോകുലം മൂവീസ് ആണ് ഗോട്ടിന്റെ കേരളത്തിലെ വിതരണക്കാര്‍. ഏകദേശം 40 കോടിക്ക് അടുത്ത് ചെലവഴിച്ചാണ് ഗോകുലം മൂവീസ് ഗോട്ടിന്റെ വിതരണാവകാശം സ്വന്തമാക്കിയത്. സാമ്പത്തികമായി ചിത്രം ലാഭമാകണമെങ്കില്‍ കേരളത്തില്‍ നിന്ന് മാത്രം 40 കോടിക്ക് മുകളില്‍ കളക്ട് ചെയ്യാന്‍ സാധിക്കണം. നിലവിലെ ബോക്സ്ഓഫീസ് പ്രകടനം കണക്കിലെടുക്കുമ്പോള്‍ അത്ര ഭീമമായ കളക്ഷന്‍ ഗോട്ടിനു കേരളത്തില്‍ നിന്ന് ലഭിക്കാന്‍ സാധ്യതയില്ല.
അതേസമയം വേള്‍ഡ് വൈഡ് ബോക്സ്ഓഫീസില്‍ ഗോട്ട് 284 കോടി സ്വന്തമാക്കിയെന്നാണ് കണക്കുകള്‍. തമിഴ്നാട്ടില്‍ മികച്ച അഭിപ്രായത്തോടെ ഗോട്ട് പ്രദര്‍ശനം തുടരുകയാണ്. അടുത്ത രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തമിഴ്നാട്ടില്‍ നിന്ന് മാത്രം 100 കോടി ഗ്രോസിലേക്ക് എത്താനാണ് സാധ്യത. കേരളത്തില്‍ ആദ്യദിനം വന്ന നെഗറ്റീവ് പ്രതികരണങ്ങളാണ് ബോക്സ്ഓഫീസില്‍ തിരിച്ചടിയായത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…