ലൈംഗികാതിക്രമം പോലെ തന്നെ ഗൗരവുള്ളതാണ് തൊഴിലിടത്തെ ലിംഗവിവേചനമെന്നും വ്യക്തമാക്കി ഡബ്ലുസിസി. മലയാള സിനിമയിലെ എല്ലാ വിഭാഗങ്ങളും സ്വീകാര്യമായ ഒരു മാര്‍ഗ്ഗരേഖയുടെ അടിസ്ഥാനത്തില്‍ വേണം തുല്യവും നീതിയുക്തവും സര്‍ഗ്ഗാത്മകവൈശിഷ്ട്യവുമായ ഒരു തൊഴിലിടം ഉണ്ടാക്കാന്‍ എന്നാണ് ഫെയ്‌സ്ബുക്കില്‍ ഡബ്ലുസിസി കുറിച്ചിരിക്കുന്നത്.
എന്തു പ്രശ്‌നം? ഒരു പ്രശ്‌നവുമില്ല എന്ന നിഷേധങ്ങള്‍ പൊതുബോധത്തെ മാത്രമല്ല സിനിമയില്‍ പണിയെടുക്കുന്നവരുടെ അനുഭവത്തെയും അപമാനിക്കലാണ്. ഇവിടെ നടന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ഷിഫ്റ്റ് ഫോക്കസും, അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടും ചലച്ചിത്ര വ്യവസായ രംഗത്തെ പ്രശ്‌നം അതീവഗുരുതരമെന്ന് വ്യക്തമാക്കുന്നു. നമ്മുടെ മുന്‍ഗാമികളുടെയും ഇപ്പോള്‍ പണിയെടുക്കുന്നവരുടെയും അനുഭവങ്ങളും അതിന്റെ സാക്ഷ്യങ്ങളാണ്. അതിനാല്‍ പരിഹാരത്തിന്റെ പക്ഷത്ത് നിന്ന് പ്രശ്‌നങ്ങളെ അഭിമൂഖീകരിക്കണം.
സിനിമയില്‍ ലിംഗവിവേചനമോ, പക്ഷപാതമോ, ലൈംഗികാതിക്രമമോ പാടില്ല. വര്‍ഗ്ഗ, ജാതി, മത, വംശ വിവേചനം പാടില്ല. ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെട്ട് തൊഴിലില്‍ ഏര്‍പ്പെടാന്‍ പാടില്ല. എജന്റുമാര്‍ അനധികൃത കമ്മീഷന്‍ കൈപ്പറ്റാന്‍ പാടില്ല. തൊഴിലിടത്ത് ആര്‍ക്കുമിതിരെയും ഭീഷണി, തെറിവാക്കുകള്‍, ബലപ്രയോഗം, അക്രമം, അപ്രഖ്യാപിത വിലക്ക്, നിയമപരമല്ലാത്ത തൊഴില്‍ തടസ്സപ്പെടുത്തല്‍ എന്നിവ പാടില്ല.. ഇതോടൊപ്പം ലംഘനുമുണ്ടായാല്‍ പരാതിപ്പെടാന്‍ ഔദ്യോഗിക പരിഹാര സമിതി വേണമെന്നും ഡബ്ലുസിസി വ്യക്തമാക്കി.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്‍…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്‍താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിശേഷിപ്പിച്ച നടി…