Categories: latest news

അല്ലിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജും സുപ്രിയയും

അല്ലി എന്ന് വിളിക്കുന്ന മകള്‍ അലകൃതയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. അല്ലിക്ക് 10 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ മകളുടെ വരവോടെ തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെ കുറിച്ചാണ് ഇതുവരെ സംസാരിക്കുന്നത്.

വളരെ വിരളമായി മാത്രമേ അല്ലിയുടെ ചിത്രങ്ങള്‍ പൃഥ്വിരാജും സുപ്രിയയും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുള്ളൂ. ഇപ്പോള്‍ പിറന്നാളിന്റെ ഭാഗമായി മകളുടെ പുതിയ ചിത്രങ്ങളും രണ്ടുപേരും പങ്കുവെച്ചിട്ടുണ്ട്. ജന്മദിനാശംസകള്‍ സണ്‍ഷൈന്‍ എന്നാണ് പൃഥ്വിരാജ് തന്റെ കുറിപ്പില്‍ മകള്‍ക്ക് നേരുന്ന ആശംസ. പത്തുവര്‍ഷംകൊണ്ട് പല കാര്യങ്ങളും നീ ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്നു ഞങ്ങള്‍ക്ക് വഴികാട്ടിയായി എന്നാണ് പൃഥ്വിരാജ് മകളെ കുറിച്ച് പറയുന്നത്. നിന്നെക്കുറിച്ച് ഓര്‍ത്ത് അഭിമാനം മാത്രമാണ് ഉള്ളത്. ദാദയുടെ എക്കാലത്തെയും മികച്ച ബ്ലോക്ക് ബസ്റ്ററായി നീ തുടരും എന്നുമാണ് മകളെക്കുറിച്ച് പൃഥ്വിരാജ് പറയുന്നത്.

പ്രിയപ്പെട്ട അല്ലിക്കുട്ടാ എന്ന് പറഞ്ഞാണ് സുപ്രിയ തന്റെ കുറിപ്പ് ആരംഭിക്കുന്നത്. എല്ലാദിവസവും നിന്നില്‍ നിന്നും ഒട്ടേറെ പുതിയ കാര്യങ്ങള്‍ ഞങ്ങള്‍ പഠിക്കുന്നുണ്ട്. നിന്നെ മാറി നിന്ന് രക്ഷിക്കുന്നതില്‍ അമ്മയും ദാദയും അങ്ങേയറ്റം സന്തുഷ്ടരാണ്. എന്നും കരുണയും സഹാനുഭൂതിയും ഉള്ള നല്ല വ്യക്തിയായി നീ വളരുക എന്നാണ് സുപ്രിയ മകളെക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

4 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago