Categories: latest news

തല്ലുമാലയുടെ രണ്ടാം ഭാഗം വരുമോ? ടോവിനോ തോമസ് പറയുന്നു

തീയേറ്ററുകളില്‍ വലിയ ഹിറ്റായി മാറിയ തല്ലുമാലയുടെ രണ്ടാം ഭാഗത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും എന്ന് നടന്‍ ടോവിനോ തോമസ്. 2022ലാണ് തല്ലുമാല റിലീസായത്. ടോവിനോ തോമസിന്റെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി തല്ലുമാല മാറിയിരുന്നു. മുഹ്‌സിന്‍ പരാരിയുടെ രചനയില്‍ ഖാലിദ് റഹ്മാന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.

ബോക്‌സ് ഓഫീസില്‍ 30 കോടിക്ക് മുകളില്‍ നേടാന്‍ തല്ലുമാലയ്ക്ക് സാധിച്ചിരുന്നു. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും കഥാ രീതിയും വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മികച്ച ചിത്രമായതിനാല്‍ അതിനൊരു രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കുറച്ചധികം സമയമെടുത്താലും ആദ്യഭാഗത്തിന് പേരുദോഷം ഉണ്ടാകാതെ നോക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ തന്നെ വളരെ സമയമെടുത്തായിരിക്കും തല്ലുമാലയുടെ രണ്ടാം ഭാഗം എന്നാണ് ടോവിനോ തോമസ് പറയുന്നത്.

ഖാലിദിന്റെ മനസ്സില്‍ കുറച്ചു നാളുകളായി തല്ലുമാലയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചിന്തകളുണ്ട്. എന്നാല്‍ വെറുതെ ഒരു രണ്ടാം ഭാഗം ചെയ്തു വെക്കാന്‍ എനിക്ക് അവനോ താല്പര്യമില്ല. കുറച്ച് സമയം എടുത്ത് നന്നായി വര്‍ക്ക് ചെയ്തതായിരിക്കും രണ്ടാം ഭാഗം പുറത്തിറങ്ങുന്നത് എന്നാണ് ടോവിനോ തോമസ് പറയുന്നത്

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago