Categories: Gossips

ഗോട്ട് ആദ്യദിനം നേടിയത് എത്ര കോടി?

ആദ്യദിനം കോടികള്‍ വാരിക്കൂട്ടി വിജയ് ചിത്രം ഗോട്ട്. ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് 43 കോടിയാണ് വെങ്കട് പ്രഭു സംവിധാനം ചെയ്ത വിജയ് ചിത്രം കളക്ട് ചെയ്തത്. ഇന്നലെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

ആദ്യ ഷോയ്ക്കു ശേഷം ലഭിച്ച സമ്മിശ്ര പ്രതികരണങ്ങള്‍ ബോക്‌സ്ഓഫീസിലും നേരിയ തിരിച്ചടിയായി. ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്ന് മാത്രം ആദ്യദിനം 50 കോടിയിലേറെ കളക്ട് ചെയ്യാന്‍ സാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നത്.

ഫിലിം ട്രേഡ് പോര്‍ട്ടല്‍ സാക്നില്‍ക് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്ന് ലഭിച്ച 43 കോടിയില്‍ 38.3 കോടിയും തമിഴ്നാട്ടില്‍ നിന്നാണ്. തെലുങ്ക്, ഹിന്ദി ഷോസില്‍ നിന്ന് യഥാക്രമം മൂന്ന് കോടിയും 1.7 കോടിയുമാണ് കളക്ട് ചെയ്തത്. വടക്കേ ഇന്ത്യയിലെ പിവിആര്‍, ഐനോക്സ് അടക്കമുള്ള നാഷണല്‍ മള്‍ട്ടിപ്ലക്സുകളില്‍ ഗോട്ടിന്റെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യാത്തതും കളക്ഷന്‍ കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. വിജയ് ചിത്രമായ ‘ലിയോ’യുടെ ആദ്യദിന ഇന്ത്യന്‍ ബോക്സ്ഓഫീസ് കളക്ഷന്‍ മറികടക്കാന്‍ ഗോട്ടിനു സാധിച്ചില്ല. ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്ന് മാത്രം 64.8 കോടിയാണ് ലിയോ കളക്ട് ചെയ്തത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago