നിവിന്‍ പോളിക്കെതിരെ പീഡന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ താരത്തെ പിന്തുടച്ച് നടിയും അവതാരകയുമായ പാര്‍വതി ആര്‍ കൃഷ്ണ. പീഡനം നടന്നു എന്ന് സ്ത്രീ ആരോപിക്കുന്ന ദിവസം നിവിന്‍ ചേട്ടന്‍ തന്റെ കൂടെയുണ്ടായിരുന്നു എന്നാണ് പാര്‍വതി പറയുന്നത്. ഡിസംബര്‍ പതിനാലാം തീയതി നിവിന്‍ പോളിക്കൊപ്പം വര്‍ഷങ്ങള്‍ക്കു ശേഷം എന്ന് സിനിമയുടെ സെറ്റില്‍ താനും ഉണ്ടായിരുന്നു എന്നാണ് പാര്‍വതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയിലൂടെയാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഒരു കാര്യം വ്യക്തമാക്കുന്നതിന് മുന്‍പ് ഞാന്‍ നിങ്ങളെ ഒരു വീഡിയോ കാണിക്കാം എന്ന് പറഞ്ഞാണ് പാര്‍വതി തന്റെ വീഡിയോ ആരംഭിക്കുന്നത്. ഇത് ഡിസംബര്‍ 14 എടുത്ത വീഡിയോ ആണ് ഈ വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും ഇത് ഏതിന്റെ ഷൂട്ട് ആയിരുന്നു എന്ന്. വിനീതേട്ടന്‍ വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയില്‍ ഞാനും ചെറിയൊരു വേഷം ചെയ്തിട്ടുണ്ടായിരുന്നു ഡിസംബര്‍ 14ന് നിവിന്‍ ചേട്ടന്റെ കൂടെയാണ് ഞാന്‍ അത് ചെയ്തത്.
ആ പറയുന്ന സ്റ്റേജിലെ ഷോട്ടില്‍ ഞാനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തിന് എതിരെ വാര്‍ത്തകള്‍ വന്നതോടെ പലരും എനിക്ക് മെസ്സേജ് അയച്ചിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ഇത് തുറന്നു പറഞ്ഞത് എന്നും പാര്‍വതികൃഷ്ണ വ്യക്തമാക്കുന്നു. അന്നെടുത്ത ചിത്രങ്ങളും വീഡിയോകളും പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മോഹന്‍ലാലുമായുള്ള വിവാഹത്തെക്കുറിച്ച് മനസു തുറന്ന് അദ്ദേഹത്തിന്റെ ഭാര്യ…
മലയാള സിനിമയിലെ ഹിറ്റ് ഫ്രാഞ്ചൈസിയാണ് 'ദൃശ്യം'. ഇപ്പോഴിതാ…
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വലിയ ഇടവേളയ്ക്ക്…
നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ ദിലീപും മഞ്ജു…
ഓരോ ദിവസം കഴിയുന്തോറും മികച്ച അഭിപ്രായം നേടി…
മലയാള സിനിമയിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുന്ന…