Categories: latest news

ഡിസംബര്‍ 14 ന് നിവിന്‍ ചേട്ടനും ഞാനും ഒരുമിച്ച് ഉണ്ടായിരുന്നു; തുറന്നു പറഞ്ഞ് പാര്‍വതി ആര്‍ കൃഷ്ണ

നിവിന്‍ പോളിക്കെതിരെ പീഡന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ താരത്തെ പിന്തുടച്ച് നടിയും അവതാരകയുമായ പാര്‍വതി ആര്‍ കൃഷ്ണ. പീഡനം നടന്നു എന്ന് സ്ത്രീ ആരോപിക്കുന്ന ദിവസം നിവിന്‍ ചേട്ടന്‍ തന്റെ കൂടെയുണ്ടായിരുന്നു എന്നാണ് പാര്‍വതി പറയുന്നത്. ഡിസംബര്‍ പതിനാലാം തീയതി നിവിന്‍ പോളിക്കൊപ്പം വര്‍ഷങ്ങള്‍ക്കു ശേഷം എന്ന് സിനിമയുടെ സെറ്റില്‍ താനും ഉണ്ടായിരുന്നു എന്നാണ് പാര്‍വതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയിലൂടെയാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഒരു കാര്യം വ്യക്തമാക്കുന്നതിന് മുന്‍പ് ഞാന്‍ നിങ്ങളെ ഒരു വീഡിയോ കാണിക്കാം എന്ന് പറഞ്ഞാണ് പാര്‍വതി തന്റെ വീഡിയോ ആരംഭിക്കുന്നത്. ഇത് ഡിസംബര്‍ 14 എടുത്ത വീഡിയോ ആണ് ഈ വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും ഇത് ഏതിന്റെ ഷൂട്ട് ആയിരുന്നു എന്ന്. വിനീതേട്ടന്‍ വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയില്‍ ഞാനും ചെറിയൊരു വേഷം ചെയ്തിട്ടുണ്ടായിരുന്നു ഡിസംബര്‍ 14ന് നിവിന്‍ ചേട്ടന്റെ കൂടെയാണ് ഞാന്‍ അത് ചെയ്തത്.

ആ പറയുന്ന സ്റ്റേജിലെ ഷോട്ടില്‍ ഞാനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തിന് എതിരെ വാര്‍ത്തകള്‍ വന്നതോടെ പലരും എനിക്ക് മെസ്സേജ് അയച്ചിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ഇത് തുറന്നു പറഞ്ഞത് എന്നും പാര്‍വതികൃഷ്ണ വ്യക്തമാക്കുന്നു. അന്നെടുത്ത ചിത്രങ്ങളും വീഡിയോകളും പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

പാബ്ലോ എസ്‌കോബാര്‍ ആകാന്‍ മമ്മൂട്ടി? മാര്‍ക്കോ നിര്‍മാതാവിനൊപ്പം ഒന്നിക്കുന്നത് വമ്പന്‍ പ്രൊജക്ടിനു വേണ്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടിയും 'മാര്‍ക്കോ' ടീമും ഒന്നിക്കുന്നത് വമ്പന്‍…

18 hours ago

തൃശൂരില്‍ ഹൈ ലൈറ്റ് മാള്‍ ഒരുക്കുന്ന ‘ഹലോവീന്‍ ബാഷ്’; ടിക്കറ്റിനു വെറും 199 രൂപ മുതല്‍

തൃശൂര്‍: ഹൈ ലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍…

19 hours ago

ക്യൂട്ട് ലുക്കുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

21 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി ആലീസ് ക്രിസ്റ്റി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആലീസ് ക്രിസ്റ്റി.…

21 hours ago

ബോള്‍ഡ് പോസുമായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

പ്രായത്തെ വെല്ലും ചിത്രങ്ങളുമായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago