Categories: latest news

കങ്കണയുടെ എമര്‍ജന്‍സിക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല

കങ്കണ റണൗട്ട് സംവിധാനം ചെയ്ത് അഭിനയിക്കുന്ന എമര്‍ജന്‍സി എന്ന ചിത്രത്തിന്റെ റിലീസ് സെന്‍സര്‍ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ മാറ്റിവെച്ചു. കങ്കണ തന്നെയാണ് തന്റെ ആരാധകരെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നതിനാല്‍ റിലീസ് മാറ്റിവെച്ചു എന്നാണ് താരം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന് അധികം വൈകാത തന്നെ അനുമതി ലഭിക്കുകയും പുതിയ റിലീസ് തീയതി വഴിയേ അറിയിക്കാമെന്നും കങ്കണ എക്‌സിലൂടെണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ ആറാം തീയതി ചിത്രം പ്രദര്‍ശിപ്പിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ടായിരുന്നത്. എന്നാല്‍ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. കങ്കണ ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലമാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഒഴികെ ചിത്രത്തിന്റെ ബാക്കി എല്ലാ ജോലികളും ഇതിനകം തന്നെ പൂര്‍ത്തിയാക്കിയിരുന്നു എന്നാല്‍ സിഖ്ുകാര്‍ക്കതിരെ സിനിമയില്‍ അധിക്ഷേപം ഉണ്ടെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നു ഇതോടെയാണ് ചിത്രത്തിന്റെ പ്രദര്‍ശന അനുമതി നിഷേധിച്ചിരിക്കുന്നത്.

തുടര്‍ന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അവിടെ നിന്നും അനുകൂലമായ നടപടി നിര്‍മാതാക്കള്‍ക്ക് ലഭിച്ചില്ല. തുടര്‍ന്ന് റിലീസ് മാറ്റിവയ്ക്കാന്‍ ഇത് നിര്‍ബന്ധിതരാകുകയായിരുന്നു.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

1 hour ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago