മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി
മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.
ഇപ്പോള്‍ സ്വന്തം നിര്‍മാണ് കമ്പനി എന്ന സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുകയാണ് താരം. തന്റെ പിറന്നാള്‍ ദിനത്തിലാണ് നിര്‍മാണ കമ്പനി ആരംഭിക്കാന്‍ പോകുന്ന കാര്യം ഹണി റോസ് ആരാധകരെ അറിയിച്ചിരിക്കുന്നത്. ഹണി റോസ് വര്‍ഗീസ് പ്രൊഡക്ഷന്‍സ് എന്നാണ് നിര്‍മാണ കമ്പനിയുടെ പേര്. 20 വര്‍ഷത്തോളമായി സിനിമയില്‍ തുടരുന്ന തന്റെ സ്വപ്‌നമാണ് നിര്‍മാണ കമ്പനി എന്നാണ് ഹണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കമ്പനിയുടെ ലോഗോയും താരം പുറത്തിറക്കി.
മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ ഗായത്രി ആര്‍.…
നടി ശ്രുതി ഹാസന്‍ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട്…
ശ്രീവിദ്യ മുല്ലശ്ശേരി ഭര്‍ത്താവ് രാഹുല്‍ രാംചന്ദ്രനൊപ്പം പാരിസ്…
മമ്മൂട്ടി നായകനായ കറുത്ത പക്ഷികള്‍ എന്ന ചിത്രത്തില്‍…
മമ്മൂട്ടി നായകനായ കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിലെ…