Categories: Gossips

GOAT രണ്ടാം ഭാഗത്തില്‍ അജിത്ത് വില്ലനായി വരുമോ?

വിജയ് നായകനായെത്തിയ ഗോട്ട് (GOAT) തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിനു രണ്ടാം ഭാഗവും ഉണ്ടായേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനാല്‍ വിജയ് അഭിനയം അവസാനിപ്പിച്ചേക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അങ്ങനെയൊരു തീരുമാനം വിജയ് എടുക്കുകയാണെങ്കില്‍ ഗോട്ടിന്റെ രണ്ടാം ഭാഗം എങ്ങനെ സംഭവിക്കുമെന്ന സംശയത്തിലാണ് ആരാധകര്‍.

രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കിയാണ് ഗോട്ട് അവസാനിക്കുന്നത്. GOAT vs OG എന്നാണ് സിനിമയുടെ അവസാനം എഴുതി കാണിക്കുക. യഥാര്‍ഥ ഗ്യാങ്സ്റ്ററിനെ (OG) അടുത്ത ഭാഗത്താണ് സംവിധായകന്‍ വെങ്കട് പ്രഭു അവതരിപ്പിക്കുകയെന്നാണ് വിവരം. ഗോട്ടിലെ വിജയ് അവതരിപ്പിച്ച നായക കഥാപാത്രവും മറ്റൊരു ഗ്യാങ്സ്റ്റര്‍ കഥാപാത്രവും തമ്മിലുള്ള പോരാട്ടമായിരിക്കും രണ്ടാം ഭാഗത്തിന്റെ പ്രമേയമെന്നാണ് സൂചന. എന്തായാലും ഗോട്ടിനു രണ്ടാം ഭാഗം ഒരുക്കാന്‍ വെങ്കട് പ്രഭു നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആ പദ്ധതി ഇനി യാഥാര്‍ഥ്യമാകുമോ എന്ന് മാത്രമാണ് ആരാധകര്‍ക്കു അറിയേണ്ടത്. മങ്കാത്തയിലെ അജിത്തിന്റെ മാസ് കഥാപാത്രത്തെ ഗോട്ടിന്റെ രണ്ടാം ഭാഗത്തില്‍ കൊണ്ടുവരാനുള്ള സാധ്യതയും ആരാധകര്‍ തള്ളിക്കളയുന്നില്ല.

അതേസമയം വേള്‍ഡ് വൈഡായി ഇന്നലെ തിയറ്ററുകളിലെത്തിയ ഗോട്ടിനു സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പ്രതീക്ഷയ്‌ക്കൊത്തു ഉയരാന്‍ ഗോട്ടിനു സാധിച്ചില്ലെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണം.

അനില മൂര്‍ത്തി

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

10 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

10 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

10 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

14 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

15 hours ago