Bala
നടന്‍ നിവിന്‍ പോളിക്ക് പിന്തുണ അറിയിച്ച് ബാല. ഈ നിയമപോരാട്ടത്തില്‍ കൂടെ ആരുമില്ലെന്ന് ഒരിക്കലും ചിന്തിക്കരുതെന്നും താന്‍ അടക്കമുള്ളവര്‍ നിവിനൊപ്പം എല്ലാ പിന്തുണയുമായി ഉണ്ടാകുമെന്നാണ് ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.
നിവിന്‍ പോളി ഏതറ്റം വരെയും പോകുമെന്ന് പറഞ്ഞു കഴിഞ്ഞു. അതിന്റെ പ്രതിഫലനം ഉണ്ടാകും. ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് നിയമം പഠിക്കുക. വലിയ വലിയ താരങ്ങള്‍ മറ്റൊരു താരത്തിനെതിരെ പരാതി പറയുമ്പോള്‍ പലപ്പോഴും പേര് പറയാറില്ല. അത് തെളിയിക്കേണ്ട കടമ അവരുടേതായി പോകും. ന്യായം എവിടെയോ, അവിടെ പോരാടി ജയിക്കണം. നിവിന്‍ അവസാനമായി പറഞ്ഞ ഒരു കാര്യമുണ്ട് നിവിന്റെ കൂടെ ആരുമില്ലെന്ന്. അങ്ങനെ ഒന്നും പറയരുത് കേട്ടോ, എല്ലാവരും ഉണ്ട്.
ഇവിടെ ബ്ലാക്ക്‌മെയിലിങ് ഉണ്ട്. എന്റെ ഫോണിലും കുറച്ച് സന്ദേശങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. ഞാനത് കൂളായി കൈകാര്യം ചെയ്തപ്പോള്‍, കോമഡിക്ക് ചെയ്തതാണെന്ന് പറഞ്ഞു. നിയമം ജയിക്കണം. യഥാര്‍ഥ കുറ്റവാളികള്‍ പലപ്പോഴും രക്ഷപ്പെടാറുണ്ട്. അങ്ങനെ രക്ഷപ്പെടാനുള്ള വഴിയൊരുക്കി കൊടുക്കാനാണ് നിവിന്‍ പോളിയെ ഈ കേസില്‍ പിടിച്ചിട്ടത് എന്നും ബാല ആരോപിക്കുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…