ആമ്മ സംഘടനെ രൂക്ഷമായി വിമര്‍ശിച്ച് നടി പത്മപ്രിയ. അമ്മ സംഘടനയ്ക്ക് തലയും നട്ടെല്ലുമില്ലാണ് താരം പറയുന്നത്. കൂടാതെ ഹേമാകമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടിപടിയെല്ലാതെ കൂട്ടരാജിവച്ച താരസംഘടന അമ്മയുടെ നടപടി നിരുത്തരവാദപരമായ നടപടിയാണെന്നും താരം പറഞ്ഞു.
മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ കൂട്ടരാജി ഞെട്ടലാണുണ്ടാക്കിയത്, അത്തരത്തില്‍ ഒരു രാജി ഒരിക്കലും താന്‍ പ്രതീക്ഷിച്ചിരുന്നില്ല. ധാര്‍മികതയുടെ പേരിലാണീ നീക്കമെന്നാണ് അവര്‍ അതിന് നല്‍കിയ വിശദീകരണം. എന്നാല്‍ എന്ത് ധാര്‍മികതയാണിതിന് പിന്നിലെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നും പത്മപ്രിയ പറഞ്ഞു.
സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട് എന്ന കാര്യം സത്യമാണ്. അത് ആര് നിഷേധിച്ചിട്ടും കാര്യമില്ല. ഇപ്പോള്‍ നടക്കുന്ന സിനിമാ രംഗത്തെ സ്ത്രീകളുടെ തുറന്നു പറച്ചിലിനെ വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് സിനിമാ സംഘടനകള്‍ കാണുന്നത്. അധികാര ശ്രേണി ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്. എന്നാല്‍ അക്കാര്യം ആരും പരിഗണനയ്ക്ക് എടുക്കുന്നില്ല എന്നും വിമര്‍ശനം ഉന്നയിച്ചുകൊണ്ട് സംസാരിക്കവെ പത്മപ്രിയ പറഞ്ഞു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…