Categories: latest news

‘അമ്മ’യ്ക്ക് തലയും നട്ടെല്ലുമില്ല: പത്മപ്രിയ

ആമ്മ സംഘടനെ രൂക്ഷമായി വിമര്‍ശിച്ച് നടി പത്മപ്രിയ. അമ്മ സംഘടനയ്ക്ക് തലയും നട്ടെല്ലുമില്ലാണ് താരം പറയുന്നത്. കൂടാതെ ഹേമാകമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടിപടിയെല്ലാതെ കൂട്ടരാജിവച്ച താരസംഘടന അമ്മയുടെ നടപടി നിരുത്തരവാദപരമായ നടപടിയാണെന്നും താരം പറഞ്ഞു.

മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ കൂട്ടരാജി ഞെട്ടലാണുണ്ടാക്കിയത്, അത്തരത്തില്‍ ഒരു രാജി ഒരിക്കലും താന്‍ പ്രതീക്ഷിച്ചിരുന്നില്ല. ധാര്‍മികതയുടെ പേരിലാണീ നീക്കമെന്നാണ് അവര്‍ അതിന് നല്‍കിയ വിശദീകരണം. എന്നാല്‍ എന്ത് ധാര്‍മികതയാണിതിന് പിന്നിലെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നും പത്മപ്രിയ പറഞ്ഞു.

സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട് എന്ന കാര്യം സത്യമാണ്. അത് ആര് നിഷേധിച്ചിട്ടും കാര്യമില്ല. ഇപ്പോള്‍ നടക്കുന്ന സിനിമാ രംഗത്തെ സ്ത്രീകളുടെ തുറന്നു പറച്ചിലിനെ വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് സിനിമാ സംഘടനകള്‍ കാണുന്നത്. അധികാര ശ്രേണി ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്. എന്നാല്‍ അക്കാര്യം ആരും പരിഗണനയ്ക്ക് എടുക്കുന്നില്ല എന്നും വിമര്‍ശനം ഉന്നയിച്ചുകൊണ്ട് സംസാരിക്കവെ പത്മപ്രിയ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഗംഭീര ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

സാരിയില്‍ മനോഹരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

20 hours ago

മനംമയക്കും ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

20 hours ago

സാരിയില്‍ അടിപൊളിയായി മംമ്ത മോഹന്‍ദാസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത മോഹന്‍ദാസ്.…

21 hours ago

അതിഗംഭീര ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

3 days ago