Categories: Gossips

കാരവനിലെ ഒളിക്യാമറ വെളിപ്പെടുത്തല്‍: മോഹന്‍ലാല്‍ വിളിച്ചു ചോദിച്ചെന്ന് രാധിക

താന്‍ മലയാളത്തില്‍ ചെയ്ത ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കാരവനില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായി നടി രാധിക ശരത് കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചോദിച്ച് നടന്‍ മോഹന്‍ലാല്‍ തന്നെ വിളിച്ചിരുന്നതായി രാധിക പറയുന്നു. വെളിപ്പെടുത്തല്‍ നടത്തിയ ശേഷമാണ് ഈ വിഷയത്തില്‍ വ്യക്തത ലഭിക്കാന്‍ വേണ്ടി മോഹന്‍ലാല്‍ രാധികയെ ബന്ധപ്പെട്ടത്.

തന്റെ സിനിമയുടെ സെറ്റിലാണോ മോശം അനുഭവം ഉണ്ടായതെന്ന് ചോദിച്ചാണ് മോഹന്‍ലാല്‍ വിളിച്ചത്. എന്നാല്‍ ഈ സംഭവം നടക്കുമ്പോള്‍ പ്രധാന താരങ്ങളാരും അവിടെ ഉണ്ടായിരുന്നില്ലെന്നും രാധിക പറയുന്നു. ‘ തന്റെ സിനിമയുടെ സെറ്റിലാണോ ഇത്തരത്തിലൊരു സംഭവമുണ്ടായതെന്നു ചോദിച്ച് മോഹന്‍ലാല്‍ വിളിച്ചിരുന്നു. ആ സംഭവം നടക്കുമ്പോള്‍ പ്രധാന താരങ്ങളാരും അവിടെ ഉണ്ടായിരുന്നില്ല. ഒളിക്യാമറ ദൃശ്യങ്ങളാണ് സെറ്റിലുണ്ടായിരുന്നവര്‍ കണ്ടതെന്നു ബോധ്യമായതോടെ ഞാന്‍ ബഹളം വെച്ചു. നിര്‍മാണക്കമ്പനി അധികൃതരെ വിളിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു,’ രാധിക പറഞ്ഞു.

Radhika Sarathkumar

അതേസമയം ആരോപണത്തിനു പിന്നാലെ പൊലീസ് രാധികയുമായി ബന്ധപ്പെട്ടിരുന്നു. ചില കാര്യങ്ങളില്‍ വ്യക്തത തേടിയാണ് അന്വേഷണ സംഘം വിളിച്ചതെന്നും താന്‍ അതിനു മറുപടി നല്‍കിയെന്നും രാധിക പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കാര്യങ്ങള്‍ വിളിച്ചു പറഞ്ഞ് വിവാദം ഉണ്ടാക്കുന്നത് എന്തിനാണെന്ന് പലരും ചോദിക്കുന്നത് കേട്ടു. എന്റെ ജീവിതത്തില്‍ എനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് അപ്പോള്‍ തന്നെ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. അനാവശ്യ വിവാദം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. കേസുമായി മുന്നോട്ടില്ലെന്നും രാധിക വ്യക്തമാക്കി.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago