Categories: latest news

അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതില്‍ രൂക്ഷ വിമര്‍ശനവുമായി പാര്‍വതി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. അതു മാത്രമല്ല പലപ്പോഴും നിലപാടുകള്‍ കൊണ്ടും താരം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്.

2006ല്‍ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാര്‍വ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാന്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി ( 2015) ടേക്ക് ഓഫ് എന്നീ ചലച്ചിത്രങ്ങളില്‍ പാര്‍വ്വതി ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.

അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചു വിട്ടതില്‍ പ്രതികരിക്കുകയാണ് താരം ഇപ്പോള്‍. സംഘടനയിലെ കൂട്ടരാജി ഭീരുത്വം നിറഞ്ഞ നടപടിയായി പോയി എന്നാണ് പാര്‍വതി തിരുവോത്ത് ഇതിനെ വിമര്‍ശിച്ച് സംസാരിക്കുന്നത്. ഇത്തരത്തില്‍ സംഘടനക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ ഉത്തരവാദിത്വത്തോടെ അതിനെക്കുറിച്ച് പ്രതികരിക്കുകയാണ് വേണ്ടത്. അല്ലാതെ ഈ അവസരത്തില്‍ ഭീരുക്കളെപ്പോലെ ഒഴിഞ്ഞുമാറുകയല്ല ചെയ്യേണ്ടത് എന്നാണ് പാര്‍വതി പറയുന്നത്

ജോയൽ മാത്യൂസ്

Recent Posts

താനും നിമിഷും വഴക്കിട്ടു; തുറന്ന് പറഞ്ഞ് അഹാന

തായ്‌ലന്‍ഡ് യാത്രയ്ക്കിടെ തങ്ങള്‍ക്കുണ്ടായ രസകരമായ ഒരു വഴക്കിന്റെയും…

3 hours ago

അന്ന’ സിനിമയുടെ കഥ പോലും അറിയില്ല; അരവിന്ദ് സ്വാമി

'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിലെ 'യവനകഥയില്‍…

3 hours ago

വേദനിപ്പിക്കുന്ന ഒരു കഴിഞ്ഞ കാലമുള്ള വ്യക്തിയെ കല്യാണം കഴിച്ച് ജീവിക്കുക എളുപ്പമുള്ള ഒന്നല്ല; ഡിവൈന്‍!

സോഷ്യല്‍ മീഡിയയിലൂടെയും ഫാമിലി വ്‌ലോഗുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ…

3 hours ago

അപര്‍ണയുമായുളള വേര്‍പിരിയലിന്റെ വേദനകള്‍ പങ്കുവെച്ച് ജീവ

ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു അപര്‍ണ തോമസും…

3 hours ago

തന്നെ ജീവിതത്തെക്കുറിച്ച് ഇല്ലാത്ത കഥകള്‍; പ്രതികരിച്ച് മമിത

ചെറിയ വേഷങ്ങളിലൂടെ കടന്നുവന്ന് ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു…

3 hours ago