Categories: Gossips

ഫോമില്‍ ഒപ്പുവയ്ക്കുന്നതിനിടെ ഇടവേള ബാബു കഴുത്തില്‍ ഉമ്മവെച്ചു, മുകേഷ് ബലമായി കട്ടിലിലേക്കു തള്ളിയിട്ടു; വെളിപ്പെടുത്തലുമായി നടി മിനു

മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി നടി മിനു കുര്യന്‍ (മിനു മുനീര്‍). മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയന്‍ പിള്ള രാജു എന്നിവര്‍ക്കെതിരെയാണ് നടി മിനു രംഗത്തെത്തിയത്. 2013 ല്‍ ഇവരില്‍ നിന്നെല്ലാം താന്‍ അതിക്രങ്ങള്‍ നേരിട്ടെന്ന് മിനു പറഞ്ഞു.

അമ്മയില്‍ അംഗത്വം ലഭിക്കാനായി ഇടവേള ബാബുവിനെ ബന്ധപ്പെട്ടപ്പോള്‍ ഫ്‌ളാറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. അവിടെ വെച്ച് ഫോമില്‍ ഒപ്പിടുന്ന സമയത്ത് അനുവാദം ഇല്ലാതെ കഴുത്തില്‍ ഉമ്മ വയ്ക്കുകയായിരുന്നെന്ന് മിനു പറഞ്ഞു. താന്‍ എതിര്‍പ്പ് അറിയിച്ചപ്പോള്‍ ‘കല്യാണം കഴിക്കാത്ത ബാച്ച്‌ലര്‍ അല്ലേ ഞാന്‍. ഒന്ന് സഹകരിക്ക്. എനിക്കൊപ്പം നിന്നാല്‍ ഞാന്‍ നിന്നെ കാശുകാരിയാക്കാം’ എന്നൊക്കെ ഇടവേള ബാബു പറഞ്ഞെന്നും മിനു വെളിപ്പെടുത്തി.

മുകേഷ് ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞു. പിന്നീട് ഒരു സിനിമ സെറ്റില്‍വെച്ച് തന്നെ ബലമായി പിടിച്ച് കിടക്കയിലേക്ക് തള്ളിയിട്ടെന്നും മിനു വെളിപ്പെടുത്തി. ടോയ്‌ലറ്റില്‍ പോകുന്നതിനിടെ ജയസൂര്യ തന്നെ കയറിപ്പിടിച്ചെന്നും മിനു ആരോപിച്ചു.

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

6 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

6 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

6 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

12 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

12 hours ago