Categories: latest news

എന്നെ ഒതുക്കിയതായി തോന്നിയിട്ടുണ്ട്: ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഇപ്പോള്‍ ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് താരം. ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ട വിഷയം കാരണം ഒതുക്കിയതായി തോന്നുന്നുണ്ടോ എന്നായിരുന്നു ആരാധകന്‍ ചോദിച്ചത്. അതിന് താരം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു… നിങ്ങളെല്ലാവരും എന്നെ ഒരു പ്രത്യേക ചാനലില്‍ സ്ഥിരമായി കാണാറുള്ളതിനാലായിരിക്കും അങ്ങനെ തോന്നിയത്. അതുപോലെ ബിഗ് ബോസ് പ്രശ്‌നം കാരണം എന്നെ ഒതുക്കിയതായി തോന്നിയിട്ടുണ്ട്. ഇല്ലെന്ന് പറഞ്ഞാല്‍ കള്ളമായി പോകും. പക്ഷെ വിഷമമില്ല. മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡുകളുടെ സഹ അവതാരകയായി മഴവില്‍ മനോരമയില്‍ ഉടന്‍ ഞാന്‍ വരും എന്നാണ് ആര്യ പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago