ഭ്രയുഗം സിനിമയിലെ പേരുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം നല്‍കി നിര്‍മ്മാതാക്കള്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജ് വഴിയാണ് കോപ്പിറൈറ്റ് ഏര്‍പ്പെടുത്തിയ കാലം ഇവര്‍ അറിയിച്ചിരിക്കുന്നത്.
ഭ്രമയുഗം സിനിമയുടെ ലോഗോയും പേരും ട്രേഡ് മാര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ചിത്രത്തിലെ ഘടകങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി അനുമതിയില്ലാതെ ഉപയോഗിക്കുന്നതിനെ നിയമപരമായി നേരിടും എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പ്രസ്താവനയില്‍ ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്.
എന്തെങ്കിലും അനുമതി ആവശ്യമുള്ളവര്‍ info@nightshift.studios.in എന്ന മെയില്‍ ഐഡി വഴി തങ്ങളെ ബന്ധപ്പെട്ടാല്‍ മതിയാകും. നാടകം, സ്‌കിറ്റ്, സ്റ്റേജ് പ്രോഗ്രാമുകള്‍, ഗാനങ്ങളുടെ കവര്‍ പതിപ്പുകള്‍, വാണിജ്യ ആവശ്യങ്ങള്‍ തുടങ്ങിയ എല്ലാ കാര്യത്തിനും ഇത്തരത്തില്‍ അനുമതി ആവശ്യമായി വരും എന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്‍…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്‍താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിശേഷിപ്പിച്ച നടി…