Categories: latest news

മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്പി

നടി മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടിസ് അയച്ച് നടി ശീതള്‍ തമ്പി. മഞ്ജു വാര്യരുടെ പുതിയ ചിത്രമായ ഫൂട്ടെജിന്റെ ലൊക്കേഷനില്‍ വെച്ച് തനിക്ക് മോശം അനുഭവപ്പെട്ടു എന്നാണ് ശീതള്‍ ആരോപിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപിച്ച് മഞ്ജു വാര്യര്‍ക്കു പുറമെ നിര്‍മാണ കമ്പനിക്കും മൂവി ബക്കറ്റിലെ പാര്‍ട്ണറായ ബിനീഷ് ചന്ദ്രനും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

ഷൂട്ടിങ്ങിനിടെ ശീതളിന് പരിക്കേറ്റിരുന്നു. എന്നാല്‍ ആംബുലന്‍സ് പോലും ഒരുക്കിയില്ലെന്ന് നോട്ടീസില്‍ പറയുന്നു. ഫുട്ടെജിന്റെ നിര്‍മാതാവ് കൂടിയാണ് മഞ്ജു. നടി മഞ്ജുവാര്യര്‍ അഞ്ചു കോടി നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഫുട്ടെജിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ചിമ്മിനി വനമേഖലയിലായിരുന്നു ശീതള്‍ തമ്പി അഭിനയിച്ചത്. ഷൂട്ടിങ്ങിനിടയില്‍ ഫൈറ്റ് സീനില്‍ ശീതള്‍ അഭിനയിച്ചിരുന്നു. സാധാരണയായി സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ സീനെല്ലാം ഷൂട്ട് ചെയ്യുന്നത്. എന്നാല്‍ മതിയായ സുരക്ഷയില്ലാതെ ഷൂട്ട് ചെയ്യുകയും നിരവധി തവണ ഷൂട്ട് ചെയ്യേണ്ടി വന്നതിനാല്‍ തനിക്ക് പരിക്കുണ്ടായി എന്നുമാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

നാടന്‍ ലുക്കുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ഗംഭീര ലുക്കുമായി മഞ്ജു വാര്യര്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

4 hours ago

സെറ്റ് സാരിയില്‍ അതിസുന്ദരിയായി അനുശ്രീ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ ചിത്രങ്ങളമായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

4 hours ago

സാരിയില്‍ മനോഹരിയായി അഹാന കൃഷ്ണ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

4 hours ago

മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

1 day ago