Categories: latest news

താന്‍ ഭാഗ്യമില്ലാത്ത നടനെന്ന് പലരും പറഞ്ഞു: അനൂപ് മേനോന്‍

സിനിമകളില്‍ താന്‍ അനുഭവിച്ച പ്രതിസന്ധി തുറന്നു പറഞ്ഞ് നടന്‍ അനൂപ് മേനോന്‍.. വിനിയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന സിനിമയിലൂടെ ആയിരുന്നു അനൂപ് സിനിമ രംഗത്തേക്ക് എത്തിയത്. എന്നാല്‍ പ്രതീക്ഷിച്ചത് വിജയം കൈവരിക്കാന്‍ സിനിമയ്ക്ക് സാധിച്ചില്ല. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടതോടെ തനിക്ക് സിനിമ ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നതായാണ് അനൂപ് മേനോന്‍ പറയുന്നത്.

കാട്ടുചെമ്പകം പരാജയപ്പെട്ടതോടെ പിന്നീട് ആറ് വര്‍ഷം തനിക്ക് ഒരു വേഷവും ലഭിച്ചില്ല. അതിനുശേഷം രഞ്ജിത്തിന്റെ തിരക്കഥയിലൂടെയാണ് താന്‍ വീണ്ടും അഭിനയരംഗത്തേക്ക് എത്തിയത്. ആദ്യ സിനിമ തന്നെ പരാജയപ്പെട്ടപ്പോള്‍ ഭാഗ്യമില്ലാത്ത നടന്‍ എന്നാണ് പലരും തന്നെ വിശേഷിപ്പിച്ചത്.

അതിന്റെ പേരില്‍ പിന്നീട് തുടര്‍ച്ചയായി പല സിനിമകളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തി. അതുവരെ വിനയന്റെ സിനിമകളെല്ലാം വലിയ ഹിറ്റായിരുന്നു അതിനാല്‍ തന്നെ എല്ലാവരും വലിയ പ്രതീക്ഷയായിരുന്നു നല്‍കിയത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായാണ് കാര്യങ്ങള്‍ സംഭവിച്ചത് എന്നുമാണ് അനൂപ് മേനോന്‍ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ അതിസുന്ദരിയായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

വേദന നിറഞ്ഞ ദിനങ്ങള്‍; കുറിപ്പുമായി താരം

ആശുപത്രിയില്‍ കഴിഞ്ഞ നാളുകളേക്കുറിച്ച് കുറിപ്പുമായി നടി റോഷ്‌ന…

18 hours ago

ലക്ഷ്മി പ്രിയയെ ട്രോളി സോഷ്യല്‍ മീഡിയ

വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്ന്…

18 hours ago

സാരിയില്‍ അടിപൊളിയായി അപര്‍ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

18 hours ago

ഗംഭീര ലുക്കുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

2 days ago

വിവാദങ്ങള്‍ക്ക് മറുപടിയുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago