Categories: latest news

എന്തുകൊണ്ടാണ് എന്റെ കൂടെ സിനിമ ചെയ്യാത്തത് എന്നാണ് ധനുഷ് ചോദിച്ചത്: നിത്യ മേനോന്‍

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങാനും മുന്‍നിര താരമായി പേരെടുക്കാനും നിത്യക്ക് കഴിഞ്ഞിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം തന്റെ സ്വാഭാവിക അഭിനയം കൊണ്ടാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.

തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെ നായികയായും അഭിനയിച്ചിട്ടുള്ള നിത്യക്ക് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും കഴിഞ്ഞു.

ഇപ്പോള്‍ ധനുഷിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലായിരിക്കുന്നത്. ഒരു തവണ ധനുഷ് തന്നെ ഫോണില്‍ വിളിച്ചു. എന്നെ വിളിച്ച് ആദ്യം ചോദിച്ചത്, നീ എല്ലാവരുടെ കൂടെയും സിനിമ ചെയ്യുന്നു, എന്തുകൊണ്ട് എന്റെയൊപ്പം ചെയ്യുന്നില്ല എന്നാണ്. അങ്ങനെയൊന്നുമില്ലെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ചിലത് എഴുതിയിട്ടുണ്ട്. നിന്റെ മുഖമാണ് മനസില്‍ കണ്ടത്. നീ ചെയ്താല്‍ മാത്രമേ വര്‍ക്കാവൂ എന്ന് ധനുഷ് പറഞ്ഞപ്പോള്‍ താന്‍ ഓക്കെ പറയുകയായിരുന്നെന്നും നിത്യ മേനോന്‍ വ്യക്തമാക്കി. നമ്മള്‍ ജോലി എത്ര നന്നായി ചെയ്യുന്നു എന്നതിനെ അദ്ദേഹം അഭിനന്ദിക്കും. അതുകൊണ്ടാണ് എന്നോട് സ്‌നേഹം എന്നുമാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ബ്രൈഡല്‍ ലുക്കുമായി വീണ്ടും അഹാന

ബ്രൈഡല്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…

5 minutes ago

ഗ്ലാമറസ് പോസുമായി സ്വാസിക

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…

9 minutes ago

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

50 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

54 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

58 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

21 hours ago