Thangalaan Review
ചിയാന്‍ വിക്രം നായകനായെത്തിയ തങ്കലാന്‍ തിയറ്ററുകളില്‍. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് വിക്രം തങ്കലാനില്‍ നടത്തിയിരിക്കുന്നതെന്ന് അഭിപ്രായപ്പെടുന്ന പ്രേക്ഷകരാണ് കൂടുതല്‍. എക്‌സ് പ്ലാറ്റ്‌ഫോമില്‍ ചിത്രത്തിനു നിരവധി പോസിറ്റീവ് റിവ്യൂസാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അഭിനേതാക്കളുടെ പ്രകടനത്തിനാണ് സിനിമയില്‍ പ്രാധാന്യമെന്ന് ഒരു പ്രേക്ഷകന്‍ പറഞ്ഞിരിക്കുന്നു. വിക്രത്തിനൊപ്പം കട്ടയ്ക്കു നില്‍ക്കുന്ന പ്രകടനമാണ് പാര്‍വതി തിരുവോത്തും മാളവിക മോഹനനും നടത്തിയിരിക്കുന്നത്. ശക്തമായ കഥ പറച്ചിലിനൊപ്പം ആക്ഷന്‍ സീനുകളും സിനിമയിലുണ്ട്. ജി.വി.പ്രകാശിന്റെ പശ്ചാത്ത സംഗീതം വേറെ ലെവലാണെന്നും ആദ്യ ഷോയ്ക്കു ശേഷം പ്രേക്ഷകര്‍ പറയുന്നു.
‘ പാ രഞ്ജിത്തിന്റെ മേക്കിങ് സിനിമയുടെ ഗ്രാഫ് ഉയര്‍ത്തി. വിക്രം, പാര്‍വതി, മാളവിക എന്നിവരുടെ ശക്തമായ പ്രകടനങ്ങള്‍ കൂടിയാകുമ്പോള്‍ തങ്കലാന്‍ മികച്ച സിനിമാറ്റിക് എക്‌സ്പീരിയന്‍ ആകുന്നു,’ ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടു.
‘ ഇംഗ്ലീഷ് സബ്‌ടൈറ്റിലില്‍ പടം കാണുന്നതാണ് നല്ലത്. പല ഡയലോഗുകളും മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. ശക്തമായ ഡയലോഗുകളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്,’ മറ്റൊരു പ്രേക്ഷകന്‍ കുറിച്ചു.
തങ്കലാനില്‍ തങ്കം എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ (KGF) നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് തങ്കലാന്‍ കഥ പറയുന്നത്. ഇന്ത്യന്‍ സിനിമയില്‍ വിപ്ലവമായ ‘കെജിഎഫ്’ റഫറന്‍സ് സിനിമയിലുണ്ടാകും. ചിയാന്‍ വിക്രമിന്റെ ‘കെജിഎഫ്’ എന്നാണ് ആരാധകര്‍ തങ്കലാന്‍ സിനിമയെ വിശേഷിപ്പിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…